യു.എസിലെ 1,46,000 കുടിയേറ്റ കുട്ടികളെ കണ്ടെത്തി, പലരും ദുരുപയോഗത്തിന് ഇരകളായവര്‍

യു.എസിലെ 1,46,000 കുടിയേറ്റ കുട്ടികളെ കണ്ടെത്തി, പലരും ദുരുപയോഗത്തിന് ഇരകളായവര്‍

Breaking News USA

യു.എസിലെ 1,46,000 കുടിയേറ്റ കുട്ടികളെ കണ്ടെത്തി, പലരും ദുരുപയോഗത്തിന് ഇരകളായവര്‍

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് അമേരിക്കയിലേക്ക് പ്രവേശിച്ച 1,46,000 അനാഥരായ കുടിയേറ്റ കുട്ടികളെ കണ്ടെത്തിയതായി ഫെഡറല്‍ അധികൃതര്‍ വ്യാഴാഴ്ച പറഞ്ഞു.

അതേ സമയം ഏകദേശം 3 ലക്ഷം പ്രായപൂര്‍ത്തിയായവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

ദുര്‍ബ്ബലരായ നിരവധി കുട്ടികളെ വഞ്ചനാപരമായ സ്പോണ്‍സര്‍മാരുടെ കൈവശം പാര്‍പ്പിക്കുകയും ദുരുപയോഗം, തൊഴില്‍ ചൂഷണം, ലൈംഗിക കടത്ത് എന്നിവയ്ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന് ആരോപണം നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഈ വിവരം പുറത്തു വരുന്നത്.

അതിര്‍ത്തി കടന്നതിനുശേഷം കുട്ടികളെ ദുര്‍ബ്ബലരാക്കുന്ന വിശാലമായ കള്ളക്കടത്ത്, സ്പോണ്‍സര്‍ഷിപ്പ് സംവിധാനത്തിലേക്കാണ് കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക് വെയ്ന്‍ മുള്ളിനും ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ടോസ് ബ്ളാഞ്ചും പറഞ്ഞു.

ചില പ്രായപൂര്‍ത്തിയായവരും വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

കണ്ടെത്തിയ കുട്ടികളില്‍ ചിലരെ മരിച്ച നിലയില്‍ കണ്ടെത്തിയതായും മറ്റുള്ളവര്‍ക്ക് ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരുമാണെന്ന് അഭയാര്‍ത്ഥി പുനരധിവാസ ഓഫീസ് ആക്ടിംഗ് ഡയറക്ടര്‍ ആംഗിസലാഡര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.