ജാതി തുടച്ചുനീക്കാന്‍ നടപടി വേണം; തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി
ചെന്നൈ: ജനങ്ങളുടെ മനസ്സില്‍നിന്നും ജാതി തുടച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടിവികെ സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി.
സ്ഥാനാര്‍ത്ഥികളെ ജാതിയോ മതമോ സമുദായമോ നോക്കാതെ വോട്ടു ചെയ്യാന്‍ ജനങ്ങള്‍ക്ക് ആവുമെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിയിക്കാനായി.
ജാതീയതയ്ക്ക് അതീതമായി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ടിവികെയ്ക്ക് സാധിച്ചു. അതിനാല്‍ ജന മനസില്‍നിന്നും ജാതിയും മതവുമൊക്കെ തുടച്ചുനീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ബി. പുഗഹേന്തിയുടെ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ജാതിയുടെ കൃത്രിമമായ നടസ്സങ്ങള്‍ മറികടക്കുന്നതോടെ മാത്രമേ എല്ലാ മനുഷ്യരും തുല്യരാകുകയുള്ളു.
തിരുനല്‍വേലിയില്‍ ഐടി ജീവനക്കാരനായ കവില്‍ സെല്‍വ ഗണേഷ് ദുരഭിമാനകൊലയ്ക്കിരയായ കേസില്‍ പ്രതിയായ പോലീസ് സബ് ഇന്‍സ്പെക്ടറായ ശരവണന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

