കോവിഡിനെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു ജാമ്യം ലഭിച്ചില്ല

കോവിഡിനെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു ജാമ്യം ലഭിച്ചില്ല

Breaking News Global

കോവിഡിനെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു ജാമ്യം ലഭിച്ചില്ല
കാഠ്മാണ്ഡു: കോവിഡ് വൈറസിനെതിരെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല.

നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കേശവ് ആചാര്യ (32) എന്ന പാസ്റ്റര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ഇദ്ദേഹത്തെ വീണ്ടും ജലിലിലേക്കു മടക്കി അയച്ചു. കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ കാസ്തി ജില്ലയിലെ താന്‍ ശുശ്രൂഷിക്കുന്ന ചര്‍ച്ചിനു മുമ്പില്‍ നിന്നുകൊണ്ട് ഈ കര്‍ത്തൃദാസന്‍ കോവിഡിനെതിരെ ശക്തമായി പ്രാര്‍ത്ഥിക്കുകയും യേശുക്രിസ്തുവിന്റെ നാമത്തില്‍ ശാസിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ക്ളിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഇതു ശ്രദ്ധയില്‍പ്പെട്ട പോലീസ് പാസ്റ്ററെ മാര്‍ച്ച് 23-ന് അറസ്റ്റു ചെയ്തു തടവിലാക്കിയിരുന്നു. പാസ്റ്റര്‍ വ്യാജ പ്രചരണം നടത്തിയെന്നാരോപിച്ചായിരുന്നു കേസെടുത്തത്. ഈ കേസില്‍ ജാമ്യം പോലും നല്‍കാതെ ജില്ലാ കോടതി പാസ്റ്റര്‍ക്ക് 5000 രൂപ പിഴ വിധിക്കുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

പിന്നീട് പാസ്റ്റര്‍ കേശവ് രണ്ടാം തവണയും അറസ്റ്റു ചെയ്യപ്പെട്ടു. ഈ സമയം മുതല്‍ പാസ്റ്റര്‍
ജയിലില്‍ കിടക്കേണ്ടതായി വന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വാദം അംഗീകരിക്കാതെ ജയിലിലേക്കു തിരികെ അയയ്ക്കുകയായിരുന്നു.