ജോലിയ്ക്കിടെ മുസ്ളീമിന്റെ വാട്ടര്‍ കൂളറില്‍നിന്നും വെള്ളം കുടിച്ചതിന് ക്രിസ്ത്യന്‍ യുവാവിനെ കഴുത്തറത്തു
പാക്കിസ്ഥാനിലെ പട്ടോക്കിയില് കൊടും വേനല്‍ ചൂടില്‍ ഇഷ്ടിക ചൂളയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ദാഹം കൊണ്ടു വലഞ്ഞ ഒരു ക്രിസ്ത്യന്‍ തൊഴിലാളി അടുത്തുള്ള വാട്ടര്‍ കൂളറില്‍നിന്നും വെള്ളം കുടിച്ചതിന് അശുദ്ധി പ്രഖ്യാപിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി.
39 കാരനായ സാദിഖ് എന്ന തൊഴിലാളിക്കാണ് ദാഹം മാറ്റാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവന് നഷ്ടമായത്. ചില മുസ്ളീം സഹ ജോലിക്കാരുടേതായിരുന്നു വാട്ടര്‍ കൂളര്‍.
സാദിഖ് ആദ്യം ഒരു കവിള് വെള്ളം കുടിച്ചു. അപ്പോള്‍ അഹമ്മദ് എന്ന മുസ്ളീം സാദിഖിനോടു പറഞ്ഞു: നീ ഒരു ക്രിസ്ത്യാനിയായതിനാല്‍ ഞങ്ങളുടെ വെള്ളം കുടിക്കാന്‍ പാടില്ലെന്നും അത് മലിനമാകും എന്നും.
ഒരു നേരിയ തര്‍ക്കം ഉടലെടുത്തപ്പോള്‍ രണ്ടു സഹപ്രവര്‍ത്തകര്‍ രണ്ടു പേരെയും മാറ്റി നിര്‍ത്തി അഹമ്മദിനോട് മാറി നടന്ന് ശാന്തനാകാന്‍ പറഞ്ഞു.
പ്രശ്നം അവസാനിച്ചുവെന്ന് വിശ്വസിച്ച സാദിഖ് ഇരുന്നു കൂടുതല്‍ വെള്ളം കുടിച്ചു. അപ്പോഴേക്കും അഹമ്മദ് ഒരു കത്തിയുമായി തിരിച്ചെത്തി വെള്ളം കുടിച്ചുകൊണ്ടിരുന്ന സാദിഖിന്റെ പിന്നില്‍നിന്നുകൊണ്ട് കഴുത്തറത്തു കൊലചെയ്യുകയായിരുന്നു.
സാദിഖ് ഭാര്യയെയും നാലു കുഞ്ഞുങ്ങളെയും വിട്ടാണ് യാത്രയായത്. രക്ത സംബന്ധമായ അസുഖമുള്ള പത്ത് വയസുള്ള മകന് ദൌദും ഉണ്ട്.

