യഹൂദ്യ-ശമര്യ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരായ യു.കെ. നേതൃത്വത്തിലുള്ള സഖ്യത്തില്‍നിന്നും ഓസ്ട്രേലിയ പിന്മാറി

യഹൂദ്യ-ശമര്യ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരായ യു.കെ. നേതൃത്വത്തിലുള്ള സഖ്യത്തില്‍നിന്നും ഓസ്ട്രേലിയ പിന്മാറി

Asia Breaking News Europe

യഹൂദ്യ-ശമര്യ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരായ യു.കെ. നേതൃത്വത്തിലുള്ള സഖ്യത്തില്‍നിന്നും ഓസ്ട്രേലിയ പിന്മാറി

യിസ്രായേലിലെ യഹൂദ്യ-ശമര്യ കുടിയേറ്റ കേന്ദ്രങ്ങളില്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന 12 പാശ്ചാത്യ സര്‍ക്കാരുകളുടെ ബ്രിട്ടീഷ് നേതൃത്വത്തിലുള്ള സഖ്യത്തില്‍നിന്ന് ഓസ്ട്രേലിയ പിന്മാറിയതായി ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (എബിസി) റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര സമൂഹത്തിലെ പലരെയും പോലെ ഗ്രീന്‍ ലൈനിന് അപ്പുറത്തുള്ള യിസ്രായേലി സമൂഹങ്ങളെ അധിനിവേശ പ്രദേശമായി കണക്കാക്കുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരായാണ് ഓസ്ട്രേലിയയുടെ സമീപനം.

യഹൂദ ജനതയ്ക്ക് യഹൂദയുമായും ശമര്യയുമായും (വെസ്റ്റ് ബാങ്ക്) ചരിത്ര പരമായ ബന്ധമുണ്ടെന്നും പ്രദേശങ്ങളെ നിയമപരമായി തര്‍ക്കപ്രദേശങ്ങളായി കണക്കാക്കുന്നുവെന്നും ഊന്നിപ്പറയുന്ന യിസ്രായേല്‍ ഈ നിലപാടിനെ ചോദ്യം ചെയ്യുന്നു.

12 യൂറോപ്യന്‍ രാജ്യങ്ങള്‍ സെപ്റ്റംബര്‍ 8-ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ യിസ്രായേലിലെയും ശമര്യയിലെയും യിസ്രായേലി സമൂഹങ്ങളില്‍നിന്നുള്ള ചരക്കുകളുടെ വ്യാപാരത്തിനു യൂറോപ്യന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ പിന്തുണയ്ക്കുകയോ ചെയ്യാനാണ് പദ്ധതിയെന്ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.