മദ്യപാനം കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു; അപകട ലേബല്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

മദ്യപാനം കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു; അപകട ലേബല്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

Breaking News Health USA

മദ്യപാനം കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു; അപകട ലേബല്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

വാഷിംഗ്ടണ്‍: മദ്യപാനം ഏഴുതരം അര്‍ബുദ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന ഗവേഷണങ്ങളെ തുടര്‍ന്ന് സിഗരറ്റിലെ ലേബലുകള്‍ക്ക് സമാനമായി ലഹരി പാനീയങ്ങളിലും അപകട സാദ്ധ്യതയുടെ മുന്നറിയിപ്പ നല്‍കണമെന്ന് യു.എസിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

യു.എസില്‍ പ്രതിവര്‍ഷം 1 ലക്ഷം കാന്‍സര്‍ കേസുകളിലേക്കും, 20,000 മരണങ്ങളിലേക്കും നയിക്കുന്ന ഈ അപകട ശീലത്തെക്കുറിച്ച് ഭൂരിപക്ഷം യു.എസ്. പൈരന്മാരും അജ്ഞാതരാണെന്നും യുഎസ്.സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി വിശദമാക്കുന്നു.

മദ്യപാനത്തിനും കാന്‍സറിനും എതിരെ ബോധവല്‍ക്കരണം നടത്തണണെന്നും അദ്ദേഹം പറഞ്ഞു.

പുകവലിക്കും പൊണ്ണത്തടിക്കും ശേഷം അര്‍ബുദം വരുത്തുന്ന മൂന്നാമത്തെ കാരണം മദ്യപാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിയറും, വൈനുമടക്കം ഏതു തരം ലഹരി പാനീയങ്ങളുടെ ഉപയോഗവും ഏഴു തരം കാന്‍സറുകള്‍ക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളില്‍ തൊണ്ട, കരള്‍, അന്നനാളം, വായ, ശ്വാസനാളം, വന്‍കുടല്‍ എന്നിവയിലെ അര്‍ബുദ സാദ്ധ്യത ഇതുമൂലമുണ്ടാകുന്നു. പിറക്കാന്‍ പോകുന്ന കുഞ്ഞിന് ജനന വൈകല്യങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ മദ്യം കുടിക്കരുതെന്ന മുന്നറിയിപ്പ് ലേബലുകളില്‍ അനിവാര്യമാണ്.

ഏതു തരത്തിലുള്ള മദ്യപാനവും കാന്‍സറുണ്ടാക്കുന്നു എന്ന മുന്നറിയിപ്പ് കൊണ്ടുവന്ന ലോകത്തിലെ ആദ്യ രാജ്യം അയര്‍ലണ്ടാണ്.