സാന്താക്ളോസിന്റെ മുഖം ത്രീഡി ചിത്രമാക്കി ഗവേഷകര്‍

സാന്താക്ളോസിന്റെ മുഖം ത്രീഡി ചിത്രമാക്കി ഗവേഷകര്‍

Breaking News Europe

സാന്താക്ളോസിന്റെ മുഖം ത്രീഡി ചിത്രമാക്കി ഗവേഷകര്‍

ക്രിസ്തുമസ് കാലമാകുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസ്സില്‍ തെളിഞ്ഞു വരുന്ന ഒരു മുഖമാണ് വിശുദ്ധ നിക്കോളാസിന്റെ. അദ്ദേഹം ജിവിച്ച് 1700 വര്‍ഷത്തിനുശേഷം സാന്താക്ളോസ് എന്ന ‘മൈറയിലെ വിശുദ്ധ നിക്കോളാസിന്റെ’ മുഖത്തിന്റെ ത്രീഡി ചിത്രമാണ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചത്.

തലയോട്ടിയുടെ ശേഷിപ്പുകള്‍ വിശദമായ പഠനത്തിനു വിധേയമാക്കിയശേഷം തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശുദ്ധ നിക്കോളാസിന്റെ ത്രീഡി ചിത്രം നിര്‍മ്മിച്ചത്.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ മൈറയിലെ (ഇപ്പോള്‍ തുര്‍ക്കിയിലെ ആന്റാലിയ പ്രവിശ്യയിലെ ഡെംരെ ഗെരം) നിക്കേളാസിന്റെ മുഖം നിര്‍മ്മിച്ചത്.

ചിത്രീകരണത്തിനു നേതൃത്വം കൊടുത്ത മനുഷ്യ വദന ചിത്ര രചനാ സങ്കേതങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള ബ്രസീലിയന്‍ ത്രീഡി ഡിസൈനറായ സിസെറോമെറേഡ് വിശുദ്ധ നിക്കോളാസിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

വിശാലമായ നെറ്റിയും നേര്‍ത്ത ചുണ്ടുകളും വൃത്താകൃതിയിലുള്ള മൂക്കുമാണ് നിക്കോളാസിന്റേത്. അദ്ദേഹത്തിന്റെ മുഖം ശങ്കിതവും സൌമ്യവുമായാണ് കാണുന്നത്.

വിശുദ്ധ നിക്കോളാസ് എഡി 343-ല്‍ മരിച്ചതായാണ് വിശ്വസിച്ചുപൊരുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ കൃത്യമായ ചിത്രീകരണം ഉണ്ടായിട്ടില്ല.

1823-ലെ ട്വാസ് ദ നൈറ്റ് ബിഫോര്‍ ക്രിസ്തുമസ് എന്ന കൃതിയിലെ സാന്താക്ളോസിന്റെ ആദ്യകാല വിവരണങ്ങളുമായി പൊരുത്തപ്പെടുന്നതായി മൊറേസ് പറഞ്ഞു. തലയോട്ടിക്ക് വളരെ ശക്തമായ രൂപമാണ്.

ഇതുമൂലം ഇറ്റലിണ്ടരിയിലെ ബസലിക്കയിലുള്ള കല്ലറയില്‍ നിക്കോളാസിന്റെ തലയോട്ടിയുടെ ത്രീഡി റെന്‍ഡറിംഗ് നടത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.