ലോകത്തെ നാലില്‍ ഒരു ഡോക്ടര്‍ക്ക് വിഷാദ രോഗം വരുവാനുള്ള സദ്ധ്യതയുണ്ട്

Breaking News Global Health

ലോകത്തെ നാലില്‍ ഒരു ഡോക്ടര്‍ക്ക് വിഷാദ രോഗം വരുവാനുള്ള സദ്ധ്യതയുണ്ട്
വാഷിംങ്ടണ്‍ : ലോകത്ത് ഒട്ടുമിക്ക രോഗികള്‍ക്കും ആശ്വാസവും ചികിത്സയും നല്‍കുന്ന ഡോക്ടര്‍മാരുടെ കാര്യം അത്ര ശുഭകരമല്ലെന്ന് റിപ്പോര്‍ട്ട്.

 

അവരുടെ ജീവിതത്തിലും പ്രശ്നങ്ങളെ നേരിടുന്നവരാണെന്നാണ് പുതിയ പഠനം. ലോകത്തെ നാലു ഡോക്ടര്‍മാരില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് വിഷാദ രോഗമുണ്ടെന്നാണ് പഠനം. ഡോക്ടര്‍മാര്‍ക്ക് അവരുടെ കരിയറിന്റെ ആദ്യ ഘട്ടത്തില്‍ രോഗം പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

ഡോക്ടര്‍മാര്‍ക്ക് പഠനകാലഘട്ടത്തിലുണ്ടാകുന്ന കഠിനമായ പരിശീലനമാണ് ഇതിനു കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍ ‍. ഈ വാര്‍ത്ത യുവ ഡോക്ടര്‍മാര്‍ക്കു മാത്രമല്ല ആശങ്കയുണ്ടാക്കുന്നത്, ഇവരുടെ അടുത്ത് ചികിത്സയ്ക്കായി വരുന്ന രോഗികള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഈ വാര്‍ത്ത ആശങ്ക ജനിപ്പിക്കുന്നു.

 

രോഗികള്‍ക്കു കൊടുക്കുന്നമരുന്നിന്റെ കാര്യത്തില്‍പ്പോലും ഇത്തരത്തില്‍ വിഷാദ രോഗികളായ ഡോക്ടര്‍മാര്‍ക്ക് തെറ്റുപറ്റാമെന്നും പഠനം വ്യക്തമാക്കുന്നു. യു.എസ്. ജേര്‍ണലായ ജാമയാണ് പഠനം പ്രസിദ്ധീകരിച്ചത്. 17,500 ഡോക്ടര്‍മാരില്‍ നീണ്ട 50 വര്‍ഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും, മിഷിഗണ്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് പഠനം നടത്തിയത്. 28.8 ശതമാനം ഡോക്ടര്‍മാരില്‍ പരിശീലന കാലം മുതല്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെന്നാണ് യൂണിവേഴ്സിറ്റികള്‍ നിഗമനത്തിലെത്തിയത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ വിഷാദ രോഗികളുടെ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

 

ബൈബിള്‍ പറയുന്നു “യഹോവ എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തില്‍ എന്റെ ശരണവും” (യിരെ. 16:19). മനുഷ്യവര്‍ഗ്ഗത്തിന് ആകശത്തിനു കീഴെ ഭൂമിക്കു മീതെ വിശ്വസിക്കാന്‍ പറ്റിയ ഏക മാര്‍ഗ്ഗം യഹോവയായ ദൈവം മാത്രമാണ്. അവനില്‍ മത്രം ആശ്രയിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.