ട്രംപ് പാസ്റ്റര്‍മാരോട്; നിങ്ങള്‍ എപ്പോഴും വൈറ്റ് ഹൌസിന്റെ സുഹൃത്തുക്കള്‍

Breaking News USA

ട്രംപ് പാസ്റ്റര്‍മാരോട്; നിങ്ങള്‍ എപ്പോഴും വൈറ്റ് ഹൌസിന്റെ സുഹൃത്തുക്കള്‍
വാഷിംങ്ടണ്‍ ‍: “നിങ്ങള്‍ എപ്പോഴും വൈറ്റ് ഹൌസിന്റെ സുഹൃത്തുക്കളാണ്”. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംങ്ടണ്‍ നഗരത്തിലെ പാസ്റ്റര്‍മാരുമായി ഒത്തുള്ള വേദിയിലാണ് ഈ പരാമര്‍ശം നടത്തിയത്.

ജയില്‍ പരിഷ്ക്കരണം, തൊഴില്‍ സംരക്ഷണം എന്നിവയെക്കുറിച്ച് വൈറ്റ് ഹൌസിലെ ക്യാബിനറ്റ് റൂമില്‍ നടത്തിയ പ്രത്യേക മീറ്റിംഗിലാണ് പാസ്റ്റര്‍മാരെക്കുറിച്ച് സംസാരിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ സഭകളും മത നേതാക്കളും വലിയൊരു മാറ്റത്തിനു ആഗ്രഹിച്ചിരുന്നു. അത് വളരെ പ്രചോദനകരമായിരുന്നു ട്രംപ് പറഞ്ഞു.

ക്രിമിനല്‍ ജസ്റ്റിസ് പരിഷ്ക്കരണവും, പുനരധിവാസവും വലിയൊരു മാറ്റത്തിനുള്ള ആധ്യ ചുവടുകള്‍ വൈറ്റ് ഹൌസ് ആരംഭിച്ചിരിക്കുന്നു. സെനറ്റില്‍ കൂടിയാണ് ഇത് ലക്ഷ്യമിടുന്നത്. നമ്മുടെ ശ്രദ്ധ മുന്‍ ജയില്‍ അന്തേവാസികള്‍ക്ക് സഹായകരമായ നിലപാടാണ്. അവരെ സമൂഹത്തിലേക്കു പുനപ്രവേശിപ്പിക്കുവാന്‍ പ്രയാസകരമായിരുന്നു.

എന്നാല്‍ നമ്മള്‍ അവര്‍ക്ക് തൊഴിലും നല്ലൊരു ശുഭ ഭാവിയുള്ള ജീവിതവും വാഗ്ദാനം നല്‍കി ജയിലിനു പുറത്തേക്കു വിടുവാനാണ് ശ്രമിക്കുന്നത്. ട്രംപിന്റെ മരുമകന്‍ ജയേഡ് കുഷ്നര്‍ മുഖ്യ സംഘാടകനായിരുന്നു. ഗ്രീന്‍ വില്ലയിലെ റിലന്റ്ലന്റ് ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ജോണ്‍ ഗ്രേ, പാസ്റ്റര്‍ ഡാരള്‍ സ്കോട്ട് തുടങ്ങിയ പ്രമുഖ പാസ്റ്റര്‍മാര്‍ പങ്കെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.