യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍

Breaking News Middle East USA

യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍
ടെക്സാസ്: യഹൂദമതക്കാരിലും ക്രിസ്തുവിശ്വാസികളിലും ചുവന്ന പശുക്കിടാവിന്റെ പ്രാധാന്യം വലുതാണ്. എന്നാല്‍ ഇതിന്റെ പ്രത്യേകതയെക്കുറിച്ച് അധികം ആളുകള്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

ബൈബിളില്‍ ദൈവാലയത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ശുദ്ധീകരണത്തിന്റെ ഈ അടയാളം തിരുവചനത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. സംഖ്യാ പുസ്തകത്തില്‍ 19:2-10 വരെയുള്ള ഭാഗത്ത് ചുവന്ന പശുക്കിടാവിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു.

ഇത് ആചാരമായ ശുദ്ധീകരണത്തെക്കുറിച്ച് ദൈവം മോശെയ്ക്കും അഹരോനും നിര്‍ദ്ദേശം നല്‍കുന്നു. അതിന്റെ ചരിത്ര പ്രാധാന്യം ഓര്‍പ്പിക്കുകയാണ് അമേരിക്കയില്‍ ടെക്സാസിലെ പ്രമുഖ കര്‍ഷകനും സുവിശേഷ വിഹിത സഭക്കാരനുമായ ബൈറോണ്‍ സ്റ്റിന്‍സണും യിസ്രായേലിലെ യെരുശലേം ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഔദ്യോഗിക പ്രതിനിധിയുമായ റബ്ബി യത്ഷാക് മാമോയും.

ഇരുവരും 2024 ജനുവരി 31 -ന് രാവിലെ 7.30ന് ബൈബിള്‍ മ്യൂസിയത്തില്‍ ക്രിസ്ത്യന്‍, സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒത്തുകൂടി രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. അവിടെയാണ് ചുവന്ന പശുക്കിടാവിന്റെ പ്രാധാന്യതയെക്കുറിച്ചുള്ള വിവരണം നല്‍കിയത്. യഹൂദരുടെ ഭാവികാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണവും അതിനുള്ളിലെ പുരോഹിത ശുശ്രൂഷയെപ്പറ്റിയുമാണ് ഊന്നല്‍ നല്‍കിയത്.

ദൈവാലയത്തില്‍ ആചാരമായ യാഗത്തിനും ആരാധനയ്ക്കും നടക്കേണ്ടുന്ന ചടങ്ങിനെക്കുറിച്ചും സംസാരിച്ചു. ഇതിനായി ഊനമില്ലാത്ത വിശുദ്ധമായ ചുവന്ന പശുക്കിടാവിനെ കണ്ടെത്തുക വളരെ നിസ്സാരമായ കാര്യമല്ല.

പശുക്കിടാവിനെ യിസ്രായേലിലേക്ക് അയയ്ക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചു കഴിഞ്ഞാല്‍ അതിനായി അവര്‍ക്ക് ഒരു അദ്വിതീയ ലൈസന്‍സ് നേടേണ്ടതുണ്ട്. അത് അത്യാവശ്യമാണ്.

ഇവിടെ പ്രത്യേകം ഉല്‍പ്പാദിപ്പിച്ച പശുക്കിടാവ് മൂന്നാം വര്‍ഷത്തിലേക്ക് എത്തുകയാണെന്നും ഇരുവരും പറയുന്നു. ചുവന്ന പശുക്കിടാവിനെ ആചാരമായ വിശുദ്ധിയുടെ പ്രക്രീയയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുവെങ്കിലും ഇതിന്റെ പ്രാധാന്യം പുതിയ നിയമത്തില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും പലപ്പോഴും ക്രിസ്തുവിന്റെ ത്യാഗപരമായ പ്രായച്ഛിത്തത്തിന്റെ മുന്‍കരുതലായി കണക്കാക്കപ്പെടുന്നു.

ചുവന്ന പശുക്കിടാവിന്റെ പാപ ശുദ്ധീകരണ പ്രതീകാത്മകത യേശുക്രിസ്തുവിന്റെ രക്തത്തിന്റെ വീണ്ടെടുപ്പ് ശക്തിയെ കാണിക്കുന്നതായി കരുതാവുന്നതാണ്.

യെരുശലേം ദൈവാലയം പണിപൂര്‍ത്തീകരിച്ചാല്‍ യാഗത്തിനായി ചുവന്ന പശുക്കിടാവ് വേണ്ടിവരും. അതിന്റെ സമയം കൃത്യമായി പറയാന്‍ സാധിക്കില്ല. കാരണം യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവിനുശേഷമായിരിക്കും യെരുശലേം ദൈവാലയം നിര്‍മ്മിക്കപ്പെടുക. പക്ഷെ അതിനുളള തയ്യാറെടുപ്പുകള്‍ യഹൂദര്‍ എന്നേ ആരംഭിച്ചു കഴിഞ്ഞു.

ഓക്ടോബര്‍ 7-നു ഹമാസ് യിസ്രായേലില്‍ നടത്തിയ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ ഇപ്പോള്‍ അവരുടെ മോസ്ക് യഹൂദര്‍ ആക്രമിക്കുമെന്നും ചുവന്ന പശുക്കിടാവിനെ ഒരുക്കി നിര്‍ത്തിയതിനെക്കുറിച്ചുള്ള ഭയം മുസ്ളീങ്ങളെ ഭരിക്കുന്നുണ്ടെന്നും അതിനായി എങ്ങനെയെങ്കിലും ചുവന്ന പശുക്കിടാവിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ടെന്നുമാണ് പ്രമുഖ ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്.