ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ യേശു അത്ഭുതം പ്രവര്‍ത്തിക്കുന്നു
വടക്കന്‍ ഉഗാണ്ട: വടക്കന്‍ ഉഗാണ്ടയിലെ ബിഡിബിഡി ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പാണ്.
250,000 ആളുകളാണ് വിശാലമായ ഈ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നത്. ഇവിടെ ഒരു ഡസനോളം ചര്‍ച്ചുകളുണ്ട്. അയല്‍ രാഷ്ട്രമായ സുഡാനില്‍ നടക്കുന്ന കലാപത്തെത്തുടര്‍ന്നും ആക്രമണങ്ങളെ തുടര്‍ന്നും രക്ഷപെട്ട് വന്ന് പാര്‍ക്കുന്നവരാണിവര്‍ .
2013-ല്‍ സുഡാനെ രണ്ടായി വടക്കന്‍ സുഡാന്‍ -തെക്കന്‍ സുഡാന്‍ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിച്ചു. ഇതില്‍ വടക്കന്‍ സുഡാന്‍ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രവും, തെക്കന്‍ സുഡാന്‍ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രവുമാണ്. യാഥാസ്ഥികരായ മുസ്ളീങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപെട്ട് ഉഗാണ്ടയില്‍ പാര്‍ക്കുന്ന അഭയാര്‍ത്ഥികളുടെ നടുവില്‍ യേശുക്രിസ്തുവിന്റെ അത്ഭുതകരത്തിന്റെ സ്പര്‍ശനം ഏറ്റ് നൂറുകണക്കിനാളുകളാണ് രോഗസൌഖ്യം പ്രാപിക്കുന്നത്.
സുഡാനില്‍വച്ച് ആക്രമണങ്ങളെ നേരിട്ട് അംഗവൈകല്യം സംഭവിച്ചവരും തീരാരോഗികളുമായ ജനത്തിനുവേണ്ടി സ്വര്‍ഗ്ഗം ഇറങ്ങി പ്രവര്‍ത്തിക്കുന്നു. യോയോ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ ഡാനിയേല്‍ റസാഷ് തുടങ്ങിയ നിരവധി കൃപാവര പ്രാപ്തരായ കര്‍ത്തൃദാസന്മാര്‍ നടത്തുന്ന ആത്മീയ യോഗങ്ങളില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ജനത്തിനുമേല്‍ ഇറങ്ങിവന്ന് അത്ഭുതങ്ങളും അടയാളങ്ങളും നടത്തുന്നു.
ട്രോമാ സ്ഥിതിയില്‍ ജീവിക്കുന്ന നൂറുകണക്കിനാളുകളുണ്ട്. കര്‍ത്താവ് അവര്‍ക്ക് സൌഖ്യം നല്‍കുന്നു. അഖോള്‍ കൌള്‍ എന്ന വനിത സാക്ഷ്യപ്പെടുത്തുന്നു. 5 കുട്ടികളുടെ അമ്മയാണ് കൌള്‍ . ബിഡിബിഡി ക്യാമ്പ് ഏക്കറു കണക്കിനു കിടക്കുന്ന പ്രദേശമാണ്. ഇവിടെ ചെറിയ കുടിലുകള്‍ കെട്ടി കുടുംബമായി താമസിക്കുന്നവരാണ് അഭയാര്‍ത്ഥികള്‍ .
ഇവിടെത്തന്നെ ഒരുക്കിയ തടികളും മുളകളും ഉപോയോഗിച്ചുള്ള ഷെഡ്ഡുകളാണ് സഭാ ആരാധനാലയങ്ങള്‍ . ഇവിടെ അവര്‍ എല്ലാ ദുഃഖങ്ങളും പ്രശ്നങ്ങളും മറന്ന് കര്‍ത്താവിനെ സ്തുതിക്കുന്നു. നാടും വീടും നഷ്ടപ്പെട്ടങ്കിലും മനസിനു സമാധാനവും സന്തോഷവും ലഭിച്ചു എന്നതു മാത്രമാണ് ഇവരുടെ പ്രചോദനം.