തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍

തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍

Breaking News Health

തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍

നമ്മുടെ തെറ്റായ ചില ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും കാര്യക്ഷമമായി ഇരിക്കുകയും ചെയ്യണം.

നല്ല ആഹാരവും വ്യായാമവും അത്യാവശ്യമാണ്. ഒറ്റപ്പെട്ട അവസ്ഥയില്‍ ആരോടും സംസാരിക്കാതെ ഇരുന്നാല്‍ മാനസിക പ്രശ്നത്തിലേക്ക് നയിച്ചേക്കാം.

അതുകൊണ്ട് സാമൂഹികമായി മറ്റുള്ളവരോട് ബന്ധം സ്ഥാപിക്കുന്നത് നല്ല ബുദ്ധി വികാസത്തിന് വളരെയധികം സഹായിക്കും. തെറ്റായ ആഹാര രീതികളും നമ്മെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.

വറുത്തതും പൊരിച്ചതും അമിതമായി മധുരം ഉള്ളതുമായ ആഹാരം പതിവായി കഴിക്കുകയും സ്ഥിരമായി ഫാസ്റ്റ് ഫുഡ് പുറത്തുനിന്നു കഴിക്കുകയും ചെയ്യുന്നതു മൂലം കൊഴുപ്പ് വര്‍ദ്ധിക്കുകയും തലച്ചോറിന്റെ കാര്യക്ഷമത മോശമാക്കുകയും ചെയ്യും.

അതുപോലെ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവയില്‍ നോക്കി ഇരിക്കുകയും ചെയ്യുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിന് ഇടയാക്കുന്നു.

അടുത്തതായി വ്യായാമക്കുറവിന്റെ പ്രശ്നങ്ങളാണ്. വ്യായാമം ചെയ്യുന്നത് തലച്ചോറിന് നല്ല ഉണര്‍വ്വ് നല്‍കുന്നതിനും സ്ട്രെസ്സ് കുറയ്ക്കുവാനും ചില അസുഖങ്ങളില്‍നിന്നു നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

നല്ല ഉറക്കം, മനസ്സിന്റെ നല്ല സമാധാനം എന്നിവ ലഭിക്കുന്നതിനും വ്യായാമം ഉപകരിക്കുന്നു. ഇതുമൂലം തലച്ചോറിനു നല്ല ആരോഗ്യം ലഭിക്കുന്നു.