യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഇതാണ്

യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഇതാണ്

Breaking News Europe

യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഇതാണ്
ലണ്ടന്‍: മരണം ആര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മരണത്തെക്കുറിച്ച് പല നിരീക്ഷണങ്ങളും ഗവേഷണങ്ങളും ഇതുവരെയായി നടന്നിട്ടുണ്ട്.

ഇപ്പോള്‍ മരണത്തെ പിടിച്ചുകെട്ടാന്‍തന്നെ തീരുമാനിച്ചുകൊണ്ട് ചില ഗവേഷണങ്ങള്‍ കൂടി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും യു.കെ.യില്‍ കുറച്ച് വര്‍ഷങ്ങളില്‍ മരണം സംഭവിക്കുന്ന ദിവസത്തെക്കുറിച്ചാണ് ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യു.കെ.യില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഏതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ആ ദിവസം തന്നെ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടാനുള്ള കാരണവും എന്താണെന്ന് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന ബിയോണ്ട് എന്ന വെബ്സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. യു.കെ.യില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ജനുവരി ആറിനാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷ രാത്രികള്‍ അടിച്ചുപൊളിച്ചതിന് ശേഷമാണ് ഇവര്‍ മരണത്തിനു കീഴടങ്ങുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

2005 മുതല്‍ ഇങ്ങോട്ടുള്ള മരണങ്ങളുടെ ദിവസം എടുത്ത് പരിശോധിച്ചാണ് പഠനം നടത്തിയത്. യു.കെ.യില്‍ ശരാശരി 1387 പേരാണ് പ്രതി ദിനം മരണപ്പെടുന്നത്. ഇതില്‍ ജനുവരി ആറിലെ ശരാശരി മരണം 1732 ആണ്. അതുകൊണ്ടുതന്നെ യു.കെ.യില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ജനുവരി ആറാണ്.

ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്‍പത് വരെയുള്ള ദിവസങ്ങളാലാണ് യു.കെ.യില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുവത്സര ദിവസമായ ജനുവരി ഒന്നാണ് മൂന്നാം സ്ഥാനത്ത്.

പുതുവത്സര രാവായ 31 ആണ് അഞ്ചാം സ്ഥാനം. രോഗ പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന കഠിനമായ ശൈത്യ കാലാവസ്ഥയാണ് ഈ കാലഘട്ടത്തിലെ മരണ നിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നതെന്നാണ് പ്രാഡ് ബൈബിള്‍ വെബ് സൈറ്റ് പറയുന്നത്.

ഡിസംബര്‍, ജനുവരി, ഫെബ്രുവരി തുടങ്ങിയ ശൈത്യ കാല മാസങ്ങളില്‍ കൂടുതല്‍ പ്രചരിക്കുന്ന ഇന്‍ഫ്ളുവന്‍സ പോലുള്ള പകര്‍ച്ച വ്യാധികള്‍ മരണനിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു.

ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ സമാനമായ കാരണങ്ങളാല്‍ മരണ നിരക്ക് വലിയ രീതിയില്‍ ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.