മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. മെഡിക്കല്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കാന്‍ ഡല്‍ഹി എയിംസിന് കോടതി നിര്‍ദ്ദേശം നല്കി.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് സമിതി പഠിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സാന്ദീപ് മെഹ്താ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
മലയാളി ഡോക്ടറായ എസ് ഗണപതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ നിര്‍ണ്ണായക നീക്കം. നിലവില്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്.
ചില കേസുകളില്‍ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഒരു രോഗിയുടെ ശരീര പരിശോധന നടത്താതെ തന്നെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ ടെസ്റ്റിനു പകരമായി ബ്രെയ്ന്‍ ആന്‍ജിയോഗ്രാം, ഇഇജി പോലുള്ള പരിശോധനകള്‍ ഉള്‍പ്പെടുത്തണമെന്ന് ഹര്ജിക്കാരന് കോടയില്‍ ആവശ്യപ്പെട്ടു.
എയിംസിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മൂന്നു മുതല്‍ അഞ്ചുവരെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയുള്ള സമിതി രൂപീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

