ഇന്ത്യയില്‍ 100 കോടി രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധനവ്

ഇന്ത്യയില്‍ 100 കോടി രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധനവ്

Breaking News India

ഇന്ത്യയില്‍ 100 കോടി രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധനവ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 100 കോടി രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നാലിരട്ടി വര്‍ദ്ധനവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.

100 കോടിയോ അതിലധികമോ വരുമാനം രേഖപ്പെടുത്തുന്ന നികുതി ദായകരുടെ എണ്ണമാണ് 300 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്. പാര്‍ലമെന്റിലാണ് രേഖാമൂലമുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൌധരി നല്‍കിയ വിവരമനുസരിച്ച് 2025-26 നികുതി നിര്‍ണ്ണയ വര്‍ഷത്തില്‍ 100 കോടിയോ അതിലധികമോ വാര്‍ഷിക വരുമാനം പ്രഖ്യാപിച്ചവരുടെ എണ്ണം 576 ആണ്.

2024-25-ല്‍ 415 പേരായിരുന്നു ഇത്തരത്തില്‍ നികുതി നല്‍കിയിരുന്നത്. 2021-22 വര്‍ഷത്തിലാകട്ടെ ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത് 142 പേര്‍ മാത്രമായിരുന്നു.

അതായത് അഞ്ച് വര്‍ഷംകൊണ്ട് ഈ വിഭാഗത്തിലെ നികുതി ദായകരുടെ എണ്ണം നാലിരട്ടിയോളമാണ് വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.