ടെന്നസി സര്‍വ്വകലാശാലയിലെ ഉണര്‍വ്വു യോഗത്തില്‍ 8000 വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി; ക്രിസ്തുവിനെ സ്വീകരിച്ചത് 500 പേര്‍

ടെന്നസി സര്‍വ്വകലാശാലയിലെ ഉണര്‍വ്വു യോഗത്തില്‍ 8000 വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി; ക്രിസ്തുവിനെ സ്വീകരിച്ചത് 500 പേര്‍

Breaking News USA

ടെന്നസി സര്‍വ്വകലാശാലയിലെ ഉണര്‍വ്വു യോഗത്തില്‍ 8000 വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി; ക്രിസ്തുവിനെ സ്വീകരിച്ചത് 500 പേര്‍

ടെന്നസി: യു.എസിലെ കാമ്പസ് സുവിശേഷീകരണ മിഷന്‍ സംഘടനയായ യുണൈറ്റഡ് യു.എസ്. കാമ്പസ് നടത്തിയ ഉണര്‍വ്വ് യോഗത്തില്‍ വലിയ ആത്മീയ പരിവര്‍ത്തനത്തിലേക്ക് നയിക്കപ്പെട്ടു.

ചൊവ്വാഴ്ച രാത്രി ഫുഡ് സിറ്റി സെന്ററിലെ തോംസണ്‍ ബോളിംഗ് അരീനയില്‍ 8000 ത്തിലധികം കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആരാധന, സാക്ഷ്യങ്ങള്‍ യേശുക്രിസ്തുവിങ്കലേക്കുള്ള വിശ്വാസത്തിന്റെ ആഹ്വാനം എന്നിവ മൂലം 500 പേരോളം യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു.

ഇവരില്‍ നൂറ് പേര്‍ സ്നാനമേറ്റു. ടെന്നസി സര്‍വ്വകലാശാലയില്‍ ഇന്ന് രാത്രി ദൈവം ചെയ്ത കാര്യങ്ങളില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു പോയി.

8000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ യേശുവിന്റെ നാമം ഉയര്‍ത്താനും 500 ലധികം പേര്‍ രക്ഷിക്കപ്പെടുവാനും നൂറിലധികം പേര്‍ സ്നാനമേല്‍ക്കാനും ഇടയായി. യുണൈറ്റഡ് യു.എസ്. മിനിസ്ട്രി സോഷ്യല്‍ മീഡിയായില്‍ പോസ്റ്റു ചെയ്തു.

ക്രിസ്തുവിനെ സ്വീകരിച്ചതിന്റെ സന്തോഷം യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അനുഭവ സാക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാവുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.

2023 സെപ്റ്റംബറില്‍ ഓബറണ്‍ സര്‍വ്വകലാശാലയിലാണ് യുണൈറ്റഡ് യു.എസ്. ആരംഭിച്ചത്. അവിടെ 5000ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. 200 പേര്‍ സ്നാനപ്പെട്ടു.

അതിനുശേഷം ഈ പ്രസ്ഥാനം യു.എസിലുടനീളം 20 കാമ്പസുകളിലേക്ക് വ്യാപിച്ചു. യുണൈറ്റഡ് യു.എസിന്റെ സ്ഥാപകയും സുവിശേഷകയുമായ ടോണിയ പ്രീവെറ്റ് ഈ അനുഭവ ഫലത്തെ പ്രശംസിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.