ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു

ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു

Breaking News Europe Top News

ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു
യെരുശലേം: ലോകത്താദ്യമായി അത്ഭുതകരമായ ഒരു പദ്ധതി യിസ്രായേല്‍ ആരംഭിച്ചിരിക്കുകയാണ്.

മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പിന്റെ അംശം നീക്കി ശുദ്ധീകരിച്ച് ശുദ്ധജല തടാകമായ ഗലീലിയ കടലില്‍ (ഗെന്നസരേത്ത് തടാകമെന്നും ബൈബിളില്‍ അറിയപ്പെടുന്നു) വെള്ളം എത്തിച്ച് തുടങ്ങിയിരിക്കുന്നു. യിസ്രായേലില്‍ അധികം പ്രകൃതിദത്ത ജല ശ്രോതസ്സുകള്‍ ഇല്ല. അതിനാല്‍ ഈ തടാകത്തിന് വളരെയധികം പ്രാധാന്യമുണ്ട് വൈകാരികമായും തന്ത്രപരമായും.

യിസ്രായേല്‍ വാട്ടര്‍ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ യെച്ചെസ്കെല്‍ ലിഫ്ഷിറ്റ്സ് പറഞ്ഞു. നാല് വര്‍ഷത്തെ നിര്‍മ്മാണത്തിനുശേഷം 2022-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട 269 മില്യണ്‍ ഡോളര്‍ പദ്ധതി യിസ്രായേലിന്റെ ദേശീയ ജലവാഹിനിയെ പ്രതിഫലിപ്പിക്കുന്നു.

ആദ്യം 1994-ല്‍ പൂര്‍ത്തിയായി എന്നാല്‍ നേരെ വിപരീതമായി ഗലീലിയ തടാകത്തിലെ വെള്ളം തെക്കോട്ടു കൊണ്ടുപോകുന്നതിനു പകരം പുതിയ സംവിധാനം അഷ്ഡോഡിലെയും ഹദേരയിലെയും മറ്റ് സ്ഥലങ്ങളിലേക്ക് മെഡിറ്ററേനിയന്‍ പ്ളാന്റുകളില്‍നിന്നുള്ള കടല്‍വെള്ളം ശുദ്ധീകരിച്ച് തടാകത്തിലേക്ക് തിരികെ കൊണ്ടുവന്നു.

യിസ്രായേലിലെ ഒരു നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ശൈത്യകാലത്തെ തുടര്‍ന്ന് ഗെന്നസരേത്ത് അതിന്റെ നിര്‍ണായകമായ ചുവപ്പ് രേഖയിലെത്തിയതിനുശേഷം ഈ മാസം പമ്പിംഗ് പൂര്‍ണ്ണ തോതില്‍ ആരംഭിച്ചു.

ഇപ്പോള്‍ ഉപ്പുവെള്ളം നീക്കം ചെയ്ത വെള്ളം സാല്‍മണ്‍ സ്ട്രീം വഴി തടാകത്തിലേക്ക് തുടര്‍ച്ചയായി ഒഴുകുന്നു. മുമ്പ് വരണ്ട അരുവിയുടെ അടിത്തട്ടിനെ പുനരുജ്ജീവിപ്പിക്കുന്നു.

നിലവിലെ പമ്പിംഗ് ശരാശരി സെക്കന്‍ഡില്‍ 1000 ലിറ്ററാണ്. ഒക്ടോബര്‍ അവസാനത്തോടെ മണിക്കൂറില്‍ 5000 ക്യുബിക് മീറ്ററിലെത്താനാണ് പദ്ധതി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.