വിന്‍ഡോസ് 10 സൌജന്യ സുരക്ഷാ അപ്ഡേറ്റുകള് അവസാനിപ്പിക്കുന്നു. കോടിക്കണക്കിനു ഉപഭോക്താക്കള്‍ക്കു ഇരുട്ടടി
കമ്പ്യൂട്ടര്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 സെക്യൂരിട്ടി അപ്ഡേറ്റും അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 14 മുതല്‍ സൌജന്യ സുരക്ഷാ അപ്ഡേറ്റുകള് അവസാനിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അമേരിക്കയിലെ ഉപഭോക്തൃ സംഘടനയായ കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയ്ക്ക് കത്തയച്ചിട്ടുണ്ട്.
ദശലക്ഷക്കണക്കിനു ഉപഭോക്താക്കളെ ബാധിക്കുന്ന തീരുമാനമാണിതെന്നും മിക്കവര്‍ക്കും വിന്‍ഡോസ് 11-ലേക്ക് മാറുന്നത് അപ്രയോഗികമാണെന്നും കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ് കത്തില്‍ പറയുന്നു.
അഗോളതലത്തില്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉപഭോക്താക്കളില്‍ 42.6 ശതമാനവും വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നു മിക്കവയും ഹാര്ഡ്വെയര് റിക്വയര്‍മെന്റ് വ്യത്യസ്തമായതിനാല്‍ വിന്‍ഡോസ് 11-ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാദ്ധ്യമല്ല.
സുരക്ഷാ അപ്ഡേറ്റുകള് നല്കാതിരുന്നാല് അത് വലിയ വിഭാഗം ഉപഭോക്താക്കളോടും കമ്പനി ചെയ്യുന്ന വഞ്ചനയാകുമെന്ന് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ് ചൂണ്ടിക്കാണിക്കുന്നു.
വിന്‍ഡോസ് 11-ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയാത്ത 400 ദശലക്ഷം കമ്പ്യൂട്ടറുകള്‍ ഉപേക്ഷിക്കപ്പെടുമെന്നും പബ്ളിക് ഇന്റര്‍നെറ്റ് റിസര്‍ച്ച് ഗ്രൂപ്പും പറഞ്ഞു.

