സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ മനുഷ്യന്റെ രക്തസമ്മര്‍ദ്ദത്തിനെ ബാധിക്കുമെന്ന് പഠനം

സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ മനുഷ്യന്റെ രക്തസമ്മര്‍ദ്ദത്തിനെ ബാധിക്കുമെന്ന് പഠനം

Breaking News Top News

സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ മനുഷ്യന്റെ രക്തസമ്മര്‍ദ്ദത്തിനെ ബാധിക്കുമെന്ന് പഠനം

സൂര്യനും മനുഷ്യന്റെ രക്ത സമ്മര്‍ദ്ദവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള മറുപടിയുമായി ഒരു പുതിയ പഠന റിപ്പോര്‍ട്ട്.

സൂര്യനില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മനുഷ്യന്റെ ആരോഗ്യത്തെ പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നുവെന്ന് ചൈനിയില്‍ നിന്നൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്വിങ്ഡാവോ, വിഹായ് നഗരങ്ങളിലെ 5 ലക്ഷത്തിലധികം ആളുകളുടെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് 6 വര്‍ഷമായി പഠിച്ച് വിശകലനം ചെയ്ത് നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ലഭിച്ച വിവരങ്ങളെ സൌരോര്‍ജ്ജത്തിലുണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന ഭൌമ കാന്തിക പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്തു. കമ്മ്യൂണിക്കേഷന്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വ്യതിയാനത്തിന്റെ തീവ്രമായ ഭൌമകാന്തിക അസ്വസ്ഥതകള്‍ സ്വാധീനിക്കുന്നുവെന്നാണ് പഠനത്തിലുള്ളത്. രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഈ ഭൌമ പ്രതിഭാസം ഓരോ കൃത്യമായ ഇടവേളകളില്‍ പ്രത്യേക താളത്തിലാണ് സംഭവിക്കുന്നതെന്ന് പഠനം പറയുന്നു.

അതായത്ഓരോ 6 മാസത്തിലും ചിലപ്പോള്‍ ഓരോ 3 മാസത്തിലും രക്ത സമ്മര്‍ദ്ദത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് വായുവിന്റെ താപനിലയും മലിനീകരണവും.

സൌരക്കാറ്റുകള്‍ ഒരുപാട് ഉണ്ടാകുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ കൂടുതലായി അനുഭവപ്പെടുകയും അത് ശാരീരിക അസ്വസ്ഥതകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രക്ത സമ്മര്‍ദ്ദത്തെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഹൈപ്പര്‍ ടെന്‍ഷനുള്ള ആളുകളില്‍ ഈ പ്രതിഭാസം കൂടുതലായി കണ്ടുവരുന്നുവെന്ന് പറയുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.