തടവറയില്‍ അതിജീവിക്കാന്‍ സഹായിച്ചത് തീവ്രവാദികള്‍ ഏല്‍പ്പിച്ച തോറയും സങ്കീര്‍ത്തനവും
യെരുശലേം: 2023 സെപ്റ്റംബര്‍ 7-ന് യിസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയ്ക്കുശേഷം തട്ടിക്കൊണ്ടുപോകപ്പെട്ട ബന്ദികളില്‍ ഒരാളുടെ സാക്ഷ്യം അത്ഭുതപ്പെടുത്തുന്നതാണ്.
യഹോവയായ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെട്ട അനുഭവമാണ് കുടുംബം പങ്കുവെയ്ക്കുന്നത്. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഒമര്‍ ശേം ടോവ് (20) എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു.
ഹമാസ് തടവില്‍ തന്നെ താങ്ങിനിര്‍ത്തിയ വിശ്വാസ നിമിഷങ്ങളാണ് ഒമര്‍ വിവരിക്കുന്നത്. 505 ദിവസത്തെ ഹമാസ് തടങ്കലില്‍നിന്നും ഒമര്‍ കഴിഞ്ഞ ഫെബ്രുവരി 22-നു മോചിതനായി.
താന്‍ മോചിതനാകുന്നതിനു 130 ദിവസം മുമ്പ് ഹമാസ് തീവ്രവാദികള്‍ ചബാദ് തോറ ലഘുലേഖയും സങ്കീര്‍ത്തനങ്ങളും നല്‍കുകയുണ്ടായി. യിസ്രായേല്‍ പ്രതിരോധ സേനയുടെ യോയല്‍ എല്‍ഡോസ് ഉപേക്ഷിച്ചു പോയവയായിരുന്നു ഇവ. കൂടാതെ ഒരു നോവലിന്റെ പകര്‍പ്പും നല്‍കിയിരുന്നു,
എന്തായാലും ദൈവവചനം ശത്രുവിന്റെ കരത്താല്‍ തന്നെ ഒമറിനു ലഭിച്ചുവെന്ന് പിതാവ് മാല്‍ക്കി അരൂട്ട്സ് ഷെവ പറഞ്ഞു. ഒമര്‍ ഇവ ആര്‍ത്തിയോടെ വായിച്ചു.
ഇതില്‍ത്തന്നെ തന്നെ ഏറെ സ്വാധീനിച്ചത് ബൈബിളിലെ 20-മത്തെ സങ്കീര്‍ത്തനമായിരുന്നു. ഒമര്‍ ആ സങ്കീര്‍ത്തനം ദിവസവും വായിച്ച് ദൈവത്തോടു പ്രാര്‍ത്ഥിക്കുമായിരുന്നു.
മാത്രമല്ല താന്‍ മോചിതനായി വീട്ടില്‍ എത്തിയപ്പോള്‍ തന്റെ അനുഭവം പങ്കുവെച്ചപ്പോള്‍ ഒമറിന്റെ മാതാവും അത്ഭുതപ്പെട്ടുപോയി.
അതിനുകാരണം ഒമര്‍ തടങ്കലില്‍ കിടന്നു വായിച്ച 20-മത്തെ സങ്കീര്‍ത്തനം തന്നെ താനും വീട്ടില്‍ ഇരുന്നു വായിക്കുകയായിരുന്നു.
പരസ്പരം അറിയാതെ. ദൈവം ആശ്വസിപ്പിക്കുന്ന വിധങ്ങള്‍ ഓര്‍ത്ത് കുടുംബം ദൈവത്തെ സ്തുതിച്ചു. തികഞ്ഞ യാഥാസ്ഥിക കുടുംബമാണ് ഇവരുടേത്.
ഒമര്‍ തന്റെ വിശ്വാസം മറ്റു ബന്ദികള്‍ക്കും പകര്‍ന്ന് പോസിറ്റീവ് ഊര്‍ജ്ജം നല്‍കി അവരെ ധൈര്യപ്പെടുത്തി.

