യിസ്രായേലി കുടിയേറ്റക്കാര്‍ക്കെതിരായ നിയന്ത്രണങ്ങള്‍; യൂറോപ്പിനെതിരെ ഉപരോധ നീക്കവുമായി യിസ്രായേല്‍
യെരുശലേം: യിസ്രായേലി കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഫ്രാന്‍സുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ പരസ്പര നടപടികളും ഉപരോധങ്ങളും പ്രഖ്യാപിക്കാന്‍ യിസ്രായേല്‍ തയ്യാറെടുക്കുകയാണെന്ന് കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യു.കെ.യ്ക്കെതിരെ നടപടിയെടുക്കുമെന്ന് വിദേശകാര്യമന്ത്രി ഗിഡിയന്സാര് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ആസൂത്രിതമായ നടപടികള്‍.
ബ്രിട്ടനോടുള്ള പ്രതികാരത്തിനു സമാനമായ രീതിയില്‍ ഫ്രാന്‍സിനും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ യിസ്രായേല്‍ ആലോചിക്കുന്നുണ്ടെന്നാണ് വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ കിര്യത്ത് ഗട്ടിലെ ഗാസ മോണിറ്ററിംഗ് സെന്ററിലെ ബ്രിട്ടീഷ് ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും യെരുശലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും യിസ്രായേല്‍ തീരുമാനിച്ചു.
യിസ്രായേലിന്റെ പ്രതികരണത്തെ അമിതമായി എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു.
ഇത് യിസ്രായേല്‍ രാഷ്ട്രത്തിനെതിരെയുള്ള നടപടിയല്ല, മറിച്ച് തീവ്രവാദികള്‍ക്കും ആക്രമണത്തിനുമുള്ള പ്രതികരണമാണ് എന്ന് വാദിച്ചു.

