യോശുവ തോല്‍പ്പിച്ച കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

യോശുവ തോല്‍പ്പിച്ച കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

Breaking News Middle East

കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
യെരുശലേം: യിസ്രായേല്‍ മക്കള്‍ 40 വര്‍ഷത്തെ മരുഭൂപ്രയാണ യാത്രയ്ക്കുസേഷം ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടന്ന യുദ്ധത്തില്‍ യോശുവായും സംഘവും തോല്‍പ്പിച്ചു പിടിച്ചെടുത്ത കനാന്യ പട്ടണമായ ലാഖീശിലെ പ്രമുഖ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

ബി.സി. 12-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് യിസ്രായേലിലെ ഇന്നത്തെ പ്രമുഖ നഗരങ്ങളിലൊന്നായ കിരിയത്ത് നഗരത്തിലെ ടെല്‍ ലാഖീശിലെ നാഷണല്‍ പാര്‍ക്കിനു സമീപത്താണ് കണ്ടെത്തിയത്. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് അന്നത്തെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഉപയോഗ വസ്തുക്കളും കണ്ടെടുത്തത്.

ബൈബിളില്‍ യോശുവയുടെ പുസ്തകത്തില്‍ യോശുവയും യിസ്രായേല്‍ മക്കളും ചേര്‍ന്ന് ലാഖീശ് പിടിച്ചെടുത്തതായി വിവരിച്ചിരിക്കുന്നു. യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയില്‍നിന്നു ലാഖീശിനു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.

യഹോവ ലാഖീശിനെ യിസ്രായേലിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു. അവര്‍ അതിനെ രണ്ടാം ദിവസം പിടിച്ചു. ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനോടും അതിലുള്ളവരോടും ചെയ്തു വാളിന്റെ വായ്ത്തലയ്ക്കു സംഹരിച്ചു. (യോശുവ 10:31-32).

3200 വര്‍ഷങ്ങള്‍ക്കു മുമ്പ് കനാനില്‍ ഉണ്ടായിരുന്നു വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് ഹീബ്രു സര്‍വ്വകലാശാലയിലെ ഗവേഷക ടീം തലവനായ പ്രൊഫസര്‍ യൂസഫ് ഗാര്‍ഫിങ്കല്‍ ‍, യു.എസിലെ ടെന്നസി സതേണ്‍ അഡ്വന്റിസ്റ്റ് യൂണിവേഴ്സിറ്റിയലെ പ്രൊഫ. മൈക്കിള്‍ ഹാസല്‍ എന്നിവര്‍ പറഞ്ഞു.

വെങ്കല കാലഘട്ടമായിരുന്ന അന്ന് ക്ഷേത്രത്തിലെ മിക്ക ഭാഗങ്ങളും ഉപകരണങ്ങളും പാച്രങ്ങളും വെങ്കല നിര്‍മ്മിതമായിരുന്നു. വിശാലമായ സ്ഥലത്ത് ആദ്യം കാണുന്നത് രണ്ടു തൂണുകള്‍ ‍, രണ്ടു ഗോപുരങ്ങള്‍ എന്നീ നിലയിലായിരുന്നു. സമകോണ ചതുരാകൃതിയിലുള്ള ഹാള്‍ ഉണ്ടായിരുന്നു. അതിനോടു ചേര്‍ന്നു ചെറിയ മുറികളും ഉണ്ടായിരുന്നു. ഇവ സ്റ്റോറേജുകളായിരിക്കാം.

കത്തിയമര്‍ന്ന നിലയില്‍ തടിപ്പെട്ടികളും കണ്ടെത്തിയിരുന്നു. ഇവയില്‍ ഗോതമ്പ് ശേഖരിച്ചിരുന്നിരിക്കാം. ക്ഷേത്ര പുരോഹിതന്റെ വസ്ത്രങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നു. ക്ഷേത്രത്തിനുള്ളില്‍ 3 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ ‍, അതിനുള്ളില്‍ വൃത്താകൃതിയിലുള്ള ചെറിയ കല്ലുകള്‍ , വെങ്കല കുട്ടകങ്ങള്‍ ‍, കഠാരകള്‍ , കോടാലി, ആഭരണങ്ങള്‍ ‍, വെങ്കല പാത്രല പാത്രങ്ങളില്‍ കൊത്തിയ രൂപങ്ങള്‍ ‍, എഴുത്തുകള്‍ ‍, ദേവതകളുടെ രൂപങ്ങള്‍ ‍, മണ്‍ പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

1 thought on “യോശുവ തോല്‍പ്പിച്ച കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

Comments are closed.