കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
വുഹാന്‍ : കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ . വുഹാന്‍ ഗവേഷകനായ ഷാവോ ഷാന്‍ ആണ് വൈറസിനെ ചൈന വികസിപ്പിച്ചതാണെന്ന ആരോപണവുമായി രംഗത്തുവന്നത്.
മനുഷ്യന് അടക്കമുള്ള ജീവജാലങ്ങളെ ബാധിക്കുന്ന വൈറസിനെ കണ്ടെത്താന്‍ തന്നെയും സഹപ്രവര്‍ത്തകരെയും അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ഗവേഷകന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇന്‍കണ്‍വീനിയന്റ് ട്രൂത്ത് ബൈ ജെന്നിഫര്‍ സെന്ഗ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.
2021 സെപ്റ്റംബറിലാണ് അഭിമുഖം നടത്തിയതെന്ന് ഈ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. 2019-ല്‍ മേലുദ്യോഗസ്ഥന് നാല് വകഭേദം തന്നു.
ഇതില്‍ ഏറ്റവും അപകടകാരിയും വേഗത്തില്‍ പടരുന്നതും ഏതാണെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് ഇത് കുരങ്ങുകളിലും വവ്വാലുകളിലുമൊക്കെ പരീക്ഷിച്ചുവെന്നും ഷാവോ കൂട്ടിച്ചേര്‍ത്തു. 2019-ല്‍ വുഹാനില്‍ നടന്ന മിലിട്ടറി വേള്‍ഡ് ഗെയിംസിനിടെ തന്റെ ചില സഹപ്രവര്‍ത്തകരെ പെട്ടന്ന് കാണാതായി.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള കായിക താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലേക്ക് അവരുടെ ആരോഗ്യം പരിശോധിക്കാനായിട്ടാണ് തങ്ങളെ അയച്ചതെന്ന് ഒരു സഹപ്രവര്ത്തകന് പിന്നീട് വെളിപ്പെടുത്തി.
ആരോഗ്യ പരിശോധന നടത്താന്‍ എന്തിനാണ് വൈറോളജിസ്റ്റുകള്‍ ? കായിക താരങ്ങള്‍ക്ക് വൈറസ് പടര്ത്താനാകുമെന്ന സംശയവും ഷാവോ പങ്കുവെച്ചു.

