ശീതള പാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന വസ്തു കാന്‍സറിനു കാരണമാകുന്നു, ഡബ്ളിയു എച്ച് ഒ.
ശീതള പാനീയങ്ങളില്‍ മധുരം വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന വസ്തു കാന്‍സറിനു കാരണമാകുന്നതായി ലോകാരോഗ്യ സംഘടന.
കൊക്കക്കോള മുതല്‍ ച്യുയിംഗം വരെയുള്ള വസ്തുക്കളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തു അസ്പാര്‍ട്ടേമിനെ മനുഷ്യരില്‍ കാന്‍സറിന് കാരണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
കൊക്കക്കോള, ഡയറ്റ് ഡേ സോഡ മുതല്‍ ച്യുയിംഗം സ്നാപ്പിള്‍ ഡ്രിങ്കുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന അസ്പാര്‍ട്ടേമിനെ കാന്‍സര്‍കാരിയായി ജൂലൈയില്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) പട്ടികപ്പെടുത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ 100000 മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍ അസ്പാര്‍ട്ടേം ഉള്‍പ്പെടെയുള്ള കൃത്രിമ മധുര പലഹാരങ്ങള്‍ വലിയ അളവില്‍ കഴിക്കുന്ന ആളുകള്‍ക്ക് കാന്‍സര്‍ സാദ്ധ്യതയുള്ളതായും പറയുന്നു.

