മരുന്നും ഗുളികയും കഴിച്ചു കഴിഞ്ഞാല്‍ വെള്ളം മാത്രം കുടിക്കുക

മരുന്നും ഗുളികയും കഴിച്ചു കഴിഞ്ഞാല്‍ വെള്ളം മാത്രം കുടിക്കുക

Articles Health

മരുന്നും ഗുളികയും കഴിച്ചു കഴിഞ്ഞാല്‍ വെള്ളം മാത്രം കുടിക്കുക
രോഗത്തിനു മരുന്നും ഗുളികകളും കഴിച്ചു കഴിഞ്ഞാല്‍ വെള്ളം മാത്രമേ കുടിക്കാവു എന്നുണ്ടോ എന്നു പലരും ചോദിക്കാറുണ്ട്. അതില്‍ കാര്യമുണ്ട്.

ചിലര്‍ മരുന്നു ഗുളികകളും കഴിച്ചു കഴിഞ്ഞാല്‍ അതിനു പിന്നാലെ ജ്യൂസ്, ശീതള പാനീയം, ചായ, കാപ്പി തുടങ്ങിയ പല ലായനികളും കുടിക്കാറുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വെയ്ക്കുന്നത്. മേല്‍ വിവരിച്ച പാനീയങ്ങളില്‍ പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.

അതില്‍ പലതിനും കഴിച്ച മരുന്നു ഗുളികകളുമായി പ്രതി പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടു മരുന്നും ഗുളികകളും പ്രത്യേകിച്ച് ക്യാപ്സൂളുകളും കഴിച്ചു കഴിഞ്ഞാല്‍ അവ പെട്ടന്നു ശരീരത്തില്‍ ലയിച്ചു ചേരാന്‍ തിളപ്പിച്ചാറിയ (ലേശം ചൂടുള്ളതായാലും നന്ന്) ശുദ്ധജലമാണ് ഏറെ നല്ലത്.

ഏറെ ചൂടുള്ളതും തണുത്തതുമായ വെള്ളം ഉപയോഗിക്കുന്നത് മരുന്നിന്റെ ഗുണം കുറയ്ക്കും. ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ കുറച്ച് ചൂടുവെള്ളംതന്നെ കുടിക്കുന്നതാണ് ഉത്തമം. ആന്റീബയോട്ടിക് പോലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇടയ്ക്കിടെ ധാരാളം വെള്ളം അത്യാവശ്യമായും കുടിച്ചിരിക്കണം.