ബംഗ്ളാദേശിലെ പീഢിത ക്രൈസ്തവര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി
ധാക്ക: ബംഗ്ളാദേശില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വീടുകള്‍ അഗ്നിക്കിരയാക്കിയവര്‍ക്ക് പ്രമുഖ അന്താരാഷ്ട്ര ക്രൈസ്തവ സംഘടന 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ബംഗ്ളാദേശിലെ ഗായിബന്ധയിലെ സിന്താള്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കാണ് കരുണയുടെ കൈത്താങ്ങ് ലഭിച്ചത്.
2016 നവംബര്‍ 6-നായിരുന്നു ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് കണ്ണീരു നല്‍കിയ സംഭവമുണ്ടായത്. കുടിലുകളില്‍ കഴിഞ്ഞിരുന്ന പാവങ്ങളായ ക്രൈസ്തവരെയാണ് പോലീസിന്റെ സഹായത്തോടെ പ്രാദേശിക മുസ്ളീങ്ങള്‍ വ്യാപകമായി ആക്രമിച്ചത്. പോലീസുകാര്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടി ഉതിര്‍ക്കുകയും മുസ്ളീങ്ങള്‍ ക്രൈസ്തവരുടെ കുടിലുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
ക്രൈസ്തവരെ പ്രദേശത്തുനിന്ന് കുടി ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യം. അന്ന് 5,500-ത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ഇതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് ലോകത്തുള്ള ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നും പണം സ്വരൂപിച്ച് 50 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
ഇഷ്ടികയും സിമന്റും കമ്പിയും ഉപയോഗിച്ച് ഭിത്തിയില്‍ ടിന്‍ ഷീറ്റുകള്‍ ആവരണം ചെയ്ത ബലവത്തായ ചിലവു കുറഞ്ഞ വീടുകളാണ് നിര്‍മ്മിച്ചത്. ഇനിയും ആയിരങ്ങള്‍ ഭവന രഹിതരായി കഴിയുന്നു. അവര്‍ക്ക് വീടു നിര്‍മ്മിച്ച് നല്‍കാനുള്ള പരിശ്രമത്തിലാണ് സംഘടന.


Comments are closed.