ലോകം അവസാനിച്ചാലും ഇവിടെ കഴിയാം..... ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍

ലോകം അവസാനിച്ചാലും ഇവിടെ കഴിയാം….. ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍

Breaking News USA

ലോകം അവസാനിച്ചാലും ഇവിടെ കഴിയാം….. ഭൂഗര്‍ഭ അറ ഒരുക്കി അമേരിക്കക്കാരന്‍

വാഷിംഗ്ടണ്‍ ‍: ലോകാവസം എന്ന പേര്‍ കേള്‍ക്കുമ്പോഴേ പലരും ഭയക്കുന്നു. തങ്ങളുടെ ഭാവി ജീവിതം എവിടെ ആയിരിക്കും എന്നതാണ് ഇത്തരക്കാരെ കുഴയ്ക്കുന്നത്.

എന്നാല്‍ ലോകാവസാനത്തിനു സമാനമായ പ്രതിസന്ധി ഉണ്ടായാലും ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരത്തോടുകൂടിയും കഴിയാനുള്ള ഒരു ഭൂഗര്‍ഭ അറ ഒരുക്കിയിരിക്കുകയാണ് അമേരിക്കയിലെ കാന്‍സാസില്‍ മുന്‍ ഗവ. കോണ്‍ട്രാക്ടര്‍ ലാറി ഹാള്‍ ‍.

ഭൂമിക്കടിയിലാണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിനു സമാനമാണ് അറയുടെ നിര്‍മ്മാണം. മുകള്‍ഭാഗം ഒമ്പതടി കട്ടിയുള്ള കഠിനമായ കോണ്‍ക്രീറ്റ് ഭിത്തികള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് ടണ്‍ സ്റ്റീല്‍കൊണ്ടാണ് വാതിലുകളുടെ നിര്‍മ്മാണം.

500 മൈലില്‍ കൂടുതല്‍ വേഗതയുള്ള കാറ്റിനെ നേരിടുവാന്‍ കഴിയുന്നതാണ് മേല്‍ക്കൂര. 15 നിലകളാണ് ഈ സ്റ്റീല്‍ ബങ്കറിനുള്ളത്. ഇതില്‍ പ്രത്യേകം സജ്ജീകരിച്ച ആഡംബര മുറികള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളും, തീയറ്ററും മെഡിക്കല്‍ ബേകളും ഭക്ഷണ ശാലകളും ഒക്കെ ഉള്‍പ്പെടുന്നു.

അക്രമങ്ങളെ പ്രതിരോധിക്കാന്‍ തോക്കുകളും ഹെല്‍മറ്റുകളും പുറത്തിറങ്ങേണ്ടി വന്നാല്‍ ധരിക്കാന്‍ പ്രത്യേകം സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വസ്ത്രങ്ങളും അറയ്ക്കുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഒരു ഭൂഗര്‍ഭ മിസൈല്‍ വിക്ഷേപണ അറയിലാണ് ഈ ബങ്കര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡിജിറ്റല്‍ വെതര്‍ സ്റ്റേഷന്‍ ബാര്‍ ‍, കുറഞ്ഞത് 75000 ഗാലണ്‍ റിസര്‍വ്വ് ടാങ്കുകളുള്ള ജലവിതരണം, ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ ‍, കമ്മ്യൂണിക്കേഷന്‍ ചെയ്യാനുള്ള സൌകര്യങ്ങള്‍ എന്നിവയുമുണ്ട്.

75 ഓളം പേര്‍ക്ക് യാതൊരു ബുദ്ധിമിട്ടും കൂടാതെ അഞ്ച് വര്‍ഷത്തിലധികം ഇതിനുള്ളില്‍ കഴിയുവാന്‍ കഴിയും. സര്‍വൈവല്‍ കോണ്ടോ എന്നു പേരിട്ട ബഹുനില ഭൂഗര്‍ഭ ഗുഹ വാര്‍ത്തകളില്‍ വൈറലായിക്കഴിഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.