റവ. ബില്ലി ഗ്രഹാം അന്തരിച്ചു

Breaking News Top News USA

റവ. ബില്ലി ഗ്രഹാം അന്തരിച്ചു
ലോകപ്രശസ്ത സുവിശേഷകനും ലക്ഷക്കണക്കിനു ജനങ്ങളോട്  ലോകമെമ്പാടും സുവിശേഷം പ്രസംഗിച്ചിട്ടുള്ളതുമായ റവ. ബില്ലി ഗ്രഹാം (99) ബുധനാഴ്ച രാവിലെ വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ അന്തരിച്ചു.

ഫെബ് 21 ബുധനാഴ്ച നോര്‍ത്ത് കരോലിന മോണ്‍ട്രീറ്റിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം .ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ വക്താവ് ജെറെമി ബ്ലൂമെ വാര്‍ത്ത സ്ഥിരീകരിച്ചു .185 രാജ്യങ്ങളില്‍ നടത്തിയ സുവിശേഷ പ്രസംഗളിലൂടെ മൂന്ന് മില്യണ്‍ ജനങ്ങളെ ക്രിസ്തുവിങ്കലേക്കു നയിക്കുന്നതില്‍ ബില്ലിഗ്രഹമിന് കഴിഞ്ഞട്ടുണ്ട് .

നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റ് എന്ന പട്ടണത്തില്‍ വില്യം ഗ്രഹാമിന്റേയും മാരിയോ ഗ്രഹാമിന്റേയും കര്‍ഷക കുടുംബത്തില്‍ ജനിച്ചു. പതിനാറാം വയസ്സില്‍ മോര്‍ഡിക്കാലൈ ഹാമിന്റെ സുവിശേഷ യോഗത്തില്‍ പങ്കെടുത്ത ബില്ലി തുടര്‍ന്നു ബൈബിള്‍ പഠനം നടത്തി ദൈവ വേല തെരഞ്ഞെടുത്തു.

ദീര്‍ഘ 64 വര്‍ഷം കുടുംബ ജീവിതം നയിച്ച ബില്ലി ഗ്രഹാമിന്റെ ഭാര്യ റൂത്ത് ഗ്രഹാം 2007-ല്‍ അന്തരിച്ചു. ക്രിസ്തുവിന്റെ അന്ത്യകല്‍പനയായ “ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പറയുക’ എന്ന വലിയ ദൗത്യം ഏറ്റെടുത്ത സുവിശേഷകനായിരുന്നു ബില്ലി ഗ്രഹാം.

സ്വര്‍ഗ്ഗ വിവാഹം, അമിതമായ പാപ ജീവിതത്തിലേക്കുമുള്ള അമേരിക്കയുടെ കുതിച്ചുചാട്ടത്തില്‍ അദ്ദേഹം വളരെ ദുഖിതനായിരുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നരും, വന്‍ശക്തിയുമായ അമേരിക്കയുടെ എല്ലാ പ്രസിഡന്റുമാരുടേയും ആത്മീയ ഉപദേഷ്ടാവായിരുന്നു ബില്ലി ഗ്രഹാം. അദ്ദേഹത്തിന്റെ ആത്മീയ ഉപദേശം സ്വീകരിക്കാതെ ഒരു പ്രധാന തീരുമാനങ്ങളും അമേരിക്കന്‍ പ്രസിഡന്റുമാര്‍ എടുത്തിരുന്നില്ല.

ബില്ലിഗ്രഹമിന്റെ വിയോഗത്തില്‍ പ്രസിഡന്റ് ട്രംപ് ,വൈസ് പ്രസി മൈക്ക് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.പോള്‍ അപ്പോസ്തലനുശേഷം ലോകം കണ്ട എറ്റവും മഹാനായ സുവിശേഷകനായിരുന്നു ബില്ലിഗ്രഹം എന്നു പ്രസിഡന്റ് ട്രംപ് ട്വിറ്റെര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.