ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍

ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍

Breaking News Middle East

ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍
അബുദാബി: നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന നടത്താമെന്നും 5 മിനിറ്റിനുള്ളില്‍ ഫലം അറിയാമെന്നും അബുദാബി.

2 യു.എ.ഇ. കമ്പനികളുടെ സഹകരണത്തോടുകൂടി കനേഡിയന്‍ കമ്പനിയാണ് നിര്‍മ്മിത ബുദ്ധി സംവിധാനം വികസിപ്പിച്ചെടുത്തത്. പരിശോധനാ ഫലം 5 മിനിറ്റിനുള്ളില്‍ അറിയാമെന്നാണ് ഇതിന്റെ പ്രത്യേകത.

സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ആപ്പില്‍ ഫലം അറിയാന്‍ സാധിക്കും. രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍ റീഡ് ചെയ്യുന്നു.

ഈ റീഡറില്‍ 2 വരെ ആണ് കാണുന്നതെങ്കില്‍ ഫലം പോസിറ്റീവ് ആയിരിക്കും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടുകൂടി കൂടുതല്‍ പേര്‍ക്ക് കോവിഡ് പരിശോധന നടത്താനാകുമെന്ന് പ്യുവര്‍ ഹെല്‍ത്ത് സീനിയര്‍ അക്കൌണ്ട് മാനേജര്‍ റംസി ഹുസൈന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.