കൊറോണ കാലത്ത് ബൈബിള്‍ വായന പ്രത്യാശ നല്കിയെന്നു പഠനം
ലണ്ടന്‍ കൊറോണ കാലത്ത് ആളുകള്‍ ബൈബിള്‍ വായിക്കാന്‍ ഇടയായത് ദൈവത്തിലുള്ള പ്രത്യാശ വര്ദ്ധിപ്പിക്കുവാനിടയായെന്ന് പഠനം.
യു.കെ.യിലെ ബൈബിള്‍ സൊസൈറ്റി നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ . സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേര് അഭിപ്രായപ്പെട്ടത് ദൈവത്തിങ്കലേക്കുള്ള ഭാവിപ്രത്യാശ വര്‍ദ്ധിപ്പിക്കാനായെന്നാണ്.
ഇതില്‍ 49 ശതമാനം പേരും 45-54 വയസ് പ്രായമുള്ളവരാണ്. 20 ശതമാനം പേര് അഭിപ്രായപ്പെടുന്നത് അവരുടെ ഭാവിജിവതത്തെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നാണ്.
23% പേര് പറയുന്നത് ഇവരുടെ മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കാനായെന്നാണ്. 24% പേര് അഭിപ്രായപ്പെടുന്നത് ഒറ്റപ്പെടലില്‍ കഴിയുന്ന മറ്റഉള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കിയെടുത്തെന്നാണ്.


Comments are closed.