കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും

കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും

Breaking News Top News

കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും
മെക്സിക്കോസിറ്റി: കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ മെക്സിക്കോയില്‍ സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റ് സഭക്കാരും വ്യാപകമായ പീഢനങ്ങള്‍ക്കിരയാകുന്നതായി നിരീക്ഷക ഗ്രൂപ്പായ ഐസിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബറില്‍ തെക്കന്‍ മെക്സിക്കന്‍ നഗരമായ ഓക്സിക്കയില്‍ നടന്ന ഒരു ഇവാഞ്ചലിക്കല്‍ കോണ്‍ഫ്രന്‍സില്‍ പ്രാദേശിക സഭകളുടെ പാസ്റ്റര്‍മാരുമായി നടത്തിയ സംഭാഷണങ്ങള്‍ ഐസിസി സഹപ്രവര്‍ത്തകയായ ഡോ. ലിന്‍ഡ ബര്‍ക്കിള്‍ പുറത്തുവിട്ടു. പീഢനത്തിനു പലതരം ശ്രോതസ്സുകളും രൂപങ്ങളുമുണ്ട്.

ബര്‍ക്ക് എഴുതി. മയക്കു മരുന്ന് ഉപയോഗത്തെ അംഗീകരിക്കുകയോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാത്തതും കൈക്കൂലിക്ക് വിമുഖത കാണിക്കുന്നതുമായതിനാല്‍ മയക്കു മരുന്ന് സംഘങ്ങള്‍ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കുന്നു. ബര്‍ക്ക് പറയുന്നു.

തെക്കന്‍ സംസ്ഥാനങ്ങളായ ചിയാപാസ്, ഓക്സാക്ക, യുകാറ്റാന്‍ എന്നിവിടങ്ങളിലെ പര്‍വ്വത പ്രദേശങ്ങളിലെ ക്രിസ്ത്യാനികളാണ് ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ക്കിരയാകുന്നത്. ഈ ഗ്രാമങ്ങളില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ കത്തോലിക്കാ മതത്തെ ഹിസ്പാനിക്കിനു മുമ്പുള്ള മായന്‍ വിശ്വാസികളുമായി കൂട്ടിയിണക്കുന്ന ഒരു സമന്വയ മതം പിന്തുടരുന്നു.

മെക്സിക്കോയുടെ ഉപയോഗങ്ങളുടെയും ആചാരങ്ങളുടെയും നിയമം ഉപയോഗിച്ച് ശത്രുതയുള്ള ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ കത്തോലിക്കാ ഇതര ക്രൈസ്തവര്‍ക്ക് വളരെ പ്രതികൂലങ്ങള്‍ സൃഷ്ടിക്കുന്നു. 60 ശതമാനം മന്ത്രവാദം പരിശീലിക്കുന്ന വിദൂര പ്രദേശങ്ങളിലെ എത്തിച്ചേരാത്ത ജനവിഭാഗങ്ങളിലേക്ക് പാസ്റ്റര്‍മാര്‍ പോകുന്നു.

സുവിശേഷത്തോടു ശക്തമായ എതിര്‍പ്പുണ്ടെന്നും പാസ്റ്റര്‍മാരെ വെടിവെച്ചു കൊന്നതായും, പ്രാദേശിക കത്തോലിക്കാ മത നേതാക്കള്‍ സുവിശേഷം സ്വീകരിക്കുന്നതില്‍നിന്നും തങ്ങളുടെ സഭയിലെ അംഗങ്ങളെ നിരുത്സാഹപ്പെടുത്തിയതായും ചൂണ്ടിക്കാട്ടുന്നു.

ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ 50 രാജ്യങ്ങളുടെ യു.എസ് ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ മെക്സിക്കോ 38-ാം സ്ഥാനത്താണ്. സംഘടിത കുറ്റകൃത്യങ്ങളില്‍നിന്നും സംഘങ്ങളില്‍നിന്നും ആക്രമണത്തിനു ഏറ്റവും കൂടുതല്‍ സാദ്ധ്യതയുള്ള രാഷ്ട്രമാണ് മെക്സിക്കോ.

അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് കത്തോലിക്കരുടെ എണ്ണത്തില്‍ ഗണ്യമായ കുറവും സുവിശേഷ വിഹിത സഭകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.