യൂറോപ്പില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

യൂറോപ്പില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

Breaking News Europe

യൂറോപ്പില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

ബ്രസ്സല്‍സ്: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച നിയമ നിര്‍മ്മാണത്തിന്റെ കരട് അവതരിപ്പിച്ചു.

ഇത് 29 ഇയു അംഗരാജ്യങ്ങള്‍ക്കിടയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാകും. തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ അംഗീകാരം ലഭിച്ചാലേ നിയമമാകു.

കുട്ടികള്‍ സോഷ്യല്‍ മീഡിയയ്ക്കായി മാത്രം ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് നടപടി. 13 വയസില്‍ താഴെയുള്ളവര്‍ക്ക് പൂര്‍ണ്ണ വിലക്കും 13, 14 വയസുകാര്‍ക്ക് മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ നിശ്ചിത നിയന്ത്രണങ്ങളോടെ ഉപയോഗിക്കാന്‍ പ്രതിദിനം പരമാവധി 1 മണിക്കൂര്‍ മാത്രം ഏര്‍പ്പെടുത്തും.

15 വയസു മുതല്‍ നിയന്ത്രണങ്ങളില്ല. കുട്ടികള്‍ എഐ ചാറ്റ്ബോട്ടുകളും വീഡിയോ ഷെയറിംഗ് സേവനങ്ങളും ഉപയോഗിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.