പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി

പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി

Breaking News India

പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി

റായ്പൂര്‍: ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തലസ്ഥാന നഗരമായ റായ്പൂരില്‍ ആയിരക്കണക്കിനു ക്രൈസ്തവരുടെ വന്‍ മാര്‍ച്ച് നടന്നു.

മാര്‍ച്ച് 19-ന് സംസ്ഥാന നിയമസഭ പാസ്സാക്കിയ ഛത്തീസ്ഗഢ് മതസ്വാതന്ത്യ്ര ബില്‍ 2026 പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്ളാക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് 22-ന് പന്തങ്ങളുമായി മാര്‍ച്ച് നടത്തിയത്.

ഛത്തീസ്ഗഢ് മതസ്വാതന്ത്യ്രം 2026, മതപരിവര്‍ത്തന വ്യവസ്ഥകള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടും നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ചുമത്തുന്നതിലൂടെയും 58 വര്‍ഷം പഴക്കമുള്ള ഒരു നിയമത്തിനു പകരമാണ് ഛത്തീസ്ഗഢ് മതസ്വാതന്ത്യ്രം 2026-നെ പ്രോഗ്രസീവ് ക്കിസ്ത്യന്‍ അലയന്‍സ് അസന്നിഗ്ദ്ധമായി എതിര്‍ത്തത്.

നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ രൂപകല്‍പ്പന ചെയ്തതും വിവേചന പരമായ നടപടിയാണെന്നും പരഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.