നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുമ്പോഴും സുവിശേഷം ശക്തിയാര്‍ജ്ജിക്കുന്നു

നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുമ്പോഴും സുവിശേഷം ശക്തിയാര്‍ജ്ജിക്കുന്നു

Asia Breaking News Others

നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുമ്പോഴും സുവിശേഷം ശക്തിയാര്‍ജ്ജിക്കുന്നു

കാഠ്മാണ്ഡു: ഹിമാലയന്‍ താഴ്വരയിലെ നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ഇവിടെ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം വളരെ ശക്തമായി വളരുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് 7 സഭാഹാളുകളാണ് ആക്രമണത്തിനിരയായതെന്ന് മിഷന്‍ നെറ്റ്വര്‍ക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു സുവിശേഷ പ്രവര്‍ത്തകരെ തെരുവില്‍ പ്രസംഗിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്തു.

നിങ്ങള്‍ക്ക് കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവിന്‍ ‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു കര്‍ത്താവ് പറഞ്ഞ വാചകം ഞങ്ങളെ ബലപ്പെടുത്തുന്നതായി കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രീസിന്റെ ഗ്രഗ്ഗ് യോഡര്‍ പറഞ്ഞു.

2020 മുതല്‍ നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. നൂറുകണക്കിന് ആളുകളെ ക്രിസ്തുവിങ്കലേക്ക് കൊണ്ടുവരുവാന്‍ സാധിച്ചു.

കുട്ടികളിലൂടെയുള്ള സുവിശേഷ പ്രവര്‍ത്തന തുടക്കം മുതിര്‍ന്നവരിലേക്കും എത്തപ്പെടുകയാണ്.

അദ്ദേഹം പറയുന്നു. അറസ്റ്റും കേസും ജയിലറകളുമൊക്കെ ക്രൈസ്തവരെ പിന്തുടരുന്നുവെങ്കിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുകയാണെന്നും യോഡര്‍ പറഞ്ഞു.