മൊറോക്കോ ഭൂകമ്പം: മരണം 3000 കടന്നു; ക്രിസ്ത്യന്‍ സംഘടനയും സഹായം എത്തിക്കുന്നു
സെന്‍ട്രല്‍ മൊറോക്കോയിലെ വിനാശകരമായ ഭൂകമ്പത്തില്‍ മരണം 3000 കടന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.
ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ സഹായ ഹസ്തം നീട്ടാന്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൈസ്തവ സംഘടനകള്‍ രംഗത്തു വന്നു. ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ കോണ്‍വോയ് ഓഫ് ഹോപ്പ്, ഓപ്പറേഷന് റെസ്ക്യു എന്നിവയുടെ നേതൃത്വത്തില്‍ ആദ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മാരാകേക്കില്നിന്നും 45 മൈല്‍ തെക്കു പടിഞ്ഞാറായി ഹൈ അറ്റ്ലസ് പര്‍വ്വത നിരയിലാണ്.
120 വര്‍ഷത്തിനിടെ മൊറോക്കോയിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിന് ദുരിത ബാധിത പ്രദേശങ്ങളില്‍ അത്യാവശ്യ വിഭവങ്ങള്‍ നല്‍കുന്നതിനായി കോണ്‍വോയ് ഓഫ് ഹോപ്പ് ഭക്ഷണം, വെള്ളം, ശുചിത്വ സാമഗ്രികള്‍ , പാര്‍പ്പിടം, പുതപ്പുകള്‍ , ജനറേറ്ററുകള്‍ എന്നിവ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഓപ്പറേഷന് ബ്ളസ്സിംഗ് അതിന്റെ ഇന്റര്‍നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ടീമിലെ അംഗങ്ങളെ മൊറോക്കോയിലേക്ക് അയച്ചു.
പ്രാര്‍ത്ഥനയുടെ ശക്തിയിലൂടെ ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവര്‍ക്കും വളരെയധികം ചെയ്യാന്‍ കഴിയുമെന്ന് സമാരിറ്റന് പേഴ്സിന്റെ പ്രസിഡന്റ് ഫ്രാങ്ക്ളില്‍ ഗ്രഹാം പറഞ്ഞു.

