ഭക്ഷണം നാല്‍കാന്‍ വൈകി, വളര്‍ത്തു നായ്ക്കള്‍ ഉടമയെ ക്രൂരമായി കടിച്ചുകൊന്നു

Breaking News India

ഭക്ഷണം നാല്‍കാന്‍ വൈകി, വളര്‍ത്തു നായ്ക്കള്‍ ഉടമയെ ക്രൂരമായി കടിച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ഉടമയെ ക്രൂരമായി കടിച്ചുകൊന്നു.

റയില്‍വേ അസിസ്റ്റന്‍റ് പോലീസ് ഓഫീസര്‍ കൃപാകരനാണ് (56) മരിച്ചത്.

എന്നും രാത്രി നായ്ക്കള്‍ക്ക് കൃപാകരന്‍ പച്ചമാംസം നല്‍കിയിരുന്നു. എന്നാല്‍ 1 മണിക്കൂര്‍ വൈകി ഭക്ഷണവുമായി നായ്ക്കളെ പാര്‍പ്പിച്ചിരുന്ന ഷെഡിലേക്കു കൃപാകരണ്‍ കയറിയപ്പോള്‍ ഭക്ഷണ പാത്രം പോലും തുറക്കും മുമ്പേ നായ്ക്കള്‍ തന്റെ യജമാനനെ കടിച്ചു കീറുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.

റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട പെണ്‍ നായയെ കൃപാകരണ്‍ വളര്‍ത്തുന്നുണ്ട്. ഇതിനെ ഇണചേര്‍ക്കാനായി മറ്റൊരു നായയേയും നേരത്തേ കൊണ്ടുവന്നു വളര്‍ത്തുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.