ഏകാധിപത്യഭരണ രാജ്യത്ത് ദൈവസഭകള്‍ ശക്തമായി വളരുന്നു

ഏകാധിപത്യഭരണ രാജ്യത്ത് ദൈവസഭകള്‍ ശക്തമായി വളരുന്നു

Breaking News Top News

ഏകാധിപത്യഭരണ രാജ്യത്ത് ദൈവസഭകള്‍ ശക്തമായി വളരുന്നു
പ്യോങ്യാങ്: വടക്കന്‍ കൊറിയ എന്ന ഏകാധിപത്യഭരണ രാജ്യത്ത് സുവിശേഷത്തിനു വാതില്‍ അടയുന്നു എന്ന ധാരണ കര്‍ത്താവ് മാറ്റുന്നു. ദൈവസഭകള്‍ രഹസ്യമായി രാജ്യത്ത് വളരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വടക്കന്‍ കൊറിയ, ചൈന മുതലായ ക്രൈസ്തവ പീഢിത രാഷ്ട്രങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോര്‍ണര്‍സ്റ്റോണ്‍ മിസിസ്ട്രീസ് ഇന്റര്‍ നാഷണല്‍ എന്ന മിഷണറി സംഘടനയുടെ നേതാവ് പാസ്റ്റര്‍ പീറ്റര്‍ കിം ആണ് ദൈവ പ്രവര്‍ത്തിയുടെ അളവറ്റ സ്നേഹം വെളിപ്പെടുത്തിയത്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കോ, ക്രൈസ്തവ ആരാധനകള്‍ക്കോ സ്വാതന്ത്ര്യം അനുവദിക്കാത്ത കിം ഉന്‍ എന്ന ഏകാധിപതി വാഴുന്ന രാജ്യമായ വടക്കന്‍ കൊറിയയില്‍ 2018-ല്‍ നൂറിലധികം രഹസ്യ സഭകള്‍ സ്ഥാപിക്കപ്പെട്ടതായി പീറ്റര്‍ കിം പറഞ്ഞു.

കോര്‍ണര്‍സ്റ്റോണ്‍ മിനിസ്ട്രി ഇതിനായി 63 വടക്കന്‍ കൊറിയന്‍ വിശ്വാസികളെ ചൈനയില്‍വച്ച് സുവിശേഷ വേലയ്ക്കായി പരിശീലനം നടത്തി, രഹസ്യമായി വടക്കന്‍ കൊറിയയിലേക്ക് അയയ്ക്കുകയുണ്ടായി.
അവര്‍ വടക്കന്‍ കൊറിയയില്‍ ചെന്നു രഹസ്യമായി സുവിശേഷവേല ചെയ്തു അനേക ആത്മാക്കളെ നേടുകയുണ്ടായി.

ആദ്യ സമയത്തുതന്നെ 25 സഭകള്‍ സ്ഥാപിച്ചു. ഇത് പീറ്റര്‍ കിമ്മിനെ വളരെയധികം സന്തോഷിപ്പിച്ചു. പിന്നീട് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ 75ഓളം രഹസ്യ സഭകള്‍ ഉണ്ടാകുവാനിടയായി. രഹസ്യ സഭയുടെ വീഡിയോ ചിത്രീകരണം പീറ്റര്‍ കിം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അതീവ രഹസ്യമായിട്ടാണ് ഇപ്പോള്‍ വിശ്വാസികളും മിഷണറിമാരും കര്‍ത്താവിനെ ആരാധിച്ചു വരുന്നത്.

അധികാരികളാല്‍ പിടിക്കപ്പെട്ടാല്‍ ക്രൂരമായ മര്‍ദ്ദനവും 15 വര്‍ഷത്തോളം ജാമ്യംപോലും കിട്ടാതെ തടവറകളില്‍ നരകയാതന അനുഭവിക്കേണ്ടിവരും. ഇത്തരത്തില്‍ ആയിരക്കണക്കിനു ക്രൈസ്തവര്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നു.

ഈ വിവരങ്ങള്‍ മിഷണറിമാര്‍ക്കും വിശ്വാസികള്‍ക്കും നന്നായി അറിയാം. എന്നിട്ടും ദൈവസഭകള്‍ വളരുകയാണ്. 2018-ല്‍ കോര്‍ണര്‍ സ്റ്റോണ്‍ മിനിസ്ട്രി വടക്കന്‍ കൊറിയ, ചൈന, മംഗോളിയ, വീയറ്റ്നാം, ഇറാന്‍ ‍, തുര്‍ക്കി, യിസ്രായേല്‍ മുതലായ രാജ്യങ്ങളില്‍ 79,318 ബൈബിളുകള്‍ എത്തിച്ചു കൊടുക്കുകയുണ്ടായി.