മൂവായിരം വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ മമ്മി സംസാരിച്ചു

മൂവായിരം വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ മമ്മി സംസാരിച്ചു

Breaking News Europe

മൂവായിരം വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ മമ്മി സംസാരിച്ചു
ലണ്ടന്‍ ‍: മരിച്ച മനുഷ്യന്റെ സ്വരം ആദ്യമായി കേള്‍പ്പിച്ച് ഗവേഷകര്‍ ‍. മൂവായിരം വര്‍ഷം മുമ്പ് ഈജിപ്റ്റില്‍ ജീവിച്ചിരുന്ന സെസൃാമുന്‍ എന്ന പുരോഹിതന്റെ മമ്മിയുടെ സ്വരമാണ് ഒരു സംഘം ബ്രിട്ടീഷ് ഗവേഷകര്‍ പുനര്‍ സൃഷ്ടിച്ചത്.

ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിച്ചത്. ബി.സി. 1099-നും 1069-നും ഇടയില്‍ ജീവിച്ചിരുന്ന സെസൃാമുന്റെ സ്വനതന്തുക്കള്‍ സ്കാന്‍ ചെയ്ത് ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍സൃഷിച്ചു. തുടര്‍ന്ന് ശബ്ദ തരംഗങ്ങളെ ഇതിലൂടെ കടത്തിവിട്ടു.

സ്വരം പുനര്‍ സൃഷിടിക്കാന്‍ കമ്പ്യൂട്ടര്‍ മോഡലുകളുടെ സഹായവും ഉപയോഗിച്ചു. “മേ” എന്നൊരു കരച്ചില്‍ ശബ്ദമാണ് പുറത്തു വന്നത്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ ‍, യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്ക്, ലീഡ്സ് മ്യൂസിയം എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പരീക്ഷണത്തിനു നേതൃത്വം നല്‍കിയത്.

മരിച്ച മനുഷ്യന്റെ ശബ്ദം ഇതിനു മുമ്പ് പുനര്‍സൃഷ്ടിക്കപ്പെട്ട ചരിത്രമില്ല. മമ്മിയില്‍ വരുത്തിയ പുതിയ സാങ്കേതിക വിദ്യ ഏവരേയും കൌതുകത്തിലാക്കി.