ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ യു.എസിന് ആശങ്ക

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ യു.എസിന് ആശങ്ക

Europe USA

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ യു.എസിന് ആശങ്ക
വാഷിംങ്ടണ്‍ ‍: വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്കയുടെ റിപ്പോര്‍ട്ടു പുറത്തുവന്നു.

അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് 2019-ലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ അമേരിക്ക ഉത്ക്കണ്ഠ അറിയിച്ചത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന സുരക്ഷ ഉറപ്പു നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും പൌരത്വ ഭേദഗതി നിയമം നടപ്പാക്കിയതും 2019-ലെ ഇന്ത്യയിലെ പ്രധാന സംഭവങ്ങളായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു.

ആഭ്യന്തര കാര്യങ്ങളില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ അംഗീകരിക്കാത്തതിനാല്‍ ഇന്ത്യ യു.എസ്. മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് പതിവ്.

ചരിത്രപരമായി ഇന്ത്യ എല്ലാ മതങ്ങളെയും ആദരിക്കുന്ന മതസഹിഷ്ണുത ഉള്ളവരായിരുന്നുവെങ്കിലും ഇപ്പോഴും അവിടെ സംഭവിക്കുന്ന കാര്യങ്ങളില്‍ അമേരിക്കയ്ക്ക് വളരെ ഉത്ക്കണ്ഠയുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ പ്രതിനിധി സാമുവേല്‍ ബ്രൌണ്‍ ബാക് പറഞ്ഞു.