യു.എസ്. ക്യാപിറ്റോളില്‍ ബില്ലിഗ്രഹാമിന്റെ പ്രതിമ; ആദരിച്ച 200 അമേരിക്കക്കാരില്‍ ഇനി ലോക സുവിശേഷകനും
വാഷിംഗ്ടണ്‍: അന്തരിച്ച ലോകപ്രശസ്ത സുവിശേഷകന്‍ ഡോ, റവ. ബില്ലി ഗ്രഹാമിന്റെ പ്രതിമ അടുത്തയാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ യു.എസ്. ക്യാപിറ്റോളില്‍ ദേശീയ പ്രതിമാ ഹാളില്‍ അനാച്ഛാദനം ചെയ്യും.
യു.എസ്. ക്യാപിറ്റോളില്‍ പ്രതിമ സ്ഥാപിച്ച് ആദരിച്ച 200 അമേരിക്കക്കാരുടെ ഇടയില്‍ ഇനി ബില്ലിഗ്രഹാമും സ്ഥാനം പിടിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സംഗീതജ്ഞന്‍ ഡബ്ളിയു സ്മിത്ത് ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, ആര്‍ ലാ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബില്ലിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
മറ്റ് യു.എസ്. കോണ്‍ഗ്രസ് പ്രതിനിധികളും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ നേതാക്കളും പങ്കെടുക്കുമെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബില്ലിയുടെ ജന്മസ്ഥലമായ നോര്‍ത്ത് കരോനയിലെ ഷാര്‍ലറ്റില്‍ നിന്നുള്ള ഒരു കലാകാരന്‍ രൂപകല്‍പ്പന ചെയ്ത വെങ്കല ശില്‍പം ഏഴടി ഉയരത്തില്‍ ഒരു പീഠത്തില്‍ നില്‍ക്കുകയും തന്റെ ജീവിതത്തിന്റെ വിജയത്തിന്റെ പ്രതീകമായി കൈയ്യില്‍ തുറന്ന ബൈബിളുമായി പ്രസംഗിക്കുന്ന ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പീഠത്തില്‍ യോഹന്നാന്‍ 3:16, യോഹന്നാന്‍ 14:6 എന്ന വാക്യങ്ങള്‍ കൊത്തിവെച്ചിരിക്കും. കൂടാതെ ബില്ലിഗ്രഹാമിനെ യേശുക്രിസ്തുവിന്റെ സുവിശേഷ പ്രസംഗകന്‍ ആയി പ്രഖ്യാപിക്കും.
2013-ല്‍ നോര്‍ത്ത് കരോലിന്‍ ജനറല്‍ അസംബ്ളി അദ്ദേഹത്തെ സംസ്ഥാനത്തിന്റെ പ്രിയപ്പെട്ട മകന്‍ എന്ന് ഐക്യകണ്ഠമായി വോട്ടു ചെയ്തതിനുശേഷം അന്നത്തെ ഗവര്‍ണര്‍ പാറ്റ് മകോറി 2015-ല്‍ ഹൌസ് ബില്‍ ഒപ്പുവെച്ചു. അന്നു മുതല്‍ ബില്ലി ഗ്രഹാം പ്രതിമയ്ക്കു തുടക്കം കുറിക്കുകയായിരുന്നു.
നിരവധി മഹത്തായ നോര്‍ത്ത് കരോലിനക്കാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബില്ലി ഗ്രഹാമിനേക്കാള്‍ ലോകത്തെ സ്വാധീനിച്ചവര്‍ ചുരുക്കമാണ്. ബില്ലില്‍ പറയുന്നു.
ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ പ്രസിഡന്റും സമരിറ്റന്‍ പഴ്സ് സിഇഒയുമായ ബില്ലിയുടെ മകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാം തന്റെ പിതാവിനോട് ഗവണ്‍മെന്റ് കാണിച്ച ബഹുമാനത്തിനു നന്ദി രേഖപ്പെടുത്തി. 2018-ല്‍ 99-ാം വയസിലാണ് ബില്ലി അന്തരിച്ചത്.
8 പതിറ്റാണ്ടു നീണ്ടുനിന്ന തന്റെ ശുശ്രൂഷയില്‍ അദ്ദേഹം 12 യു.എസ് പ്രസിഡന്റമാരെ ഉപദേശിക്കുകയും 185 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി #കദേശം 215 ദശലക്ഷം ആളുകളോട് വ്യക്തിപരമായി സുവിശേഷം പ്രസംഗിക്കുകയും ചെയ്തു.
ദേശീയ പ്രതിമാ ഹാള്‍ 1864-ല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ശ്രദ്ധേയരായ പൌരന്മാരെ അനുസ്മരിക്കാന്‍ സ്ഥാപിതമായി.

