30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി
വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞപ്പോള്‍ വളരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
റഷ്യന്‍ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത മാതാപിതാക്കളുടെ കുട്ടികളെ റഷ്യന്‍ അധികൃതര്‍ തന്ത്രപരമായി തട്ടിക്കൊണ്ടുപോയി.
അവര്‍ക്ക് ഇപ്പോള്‍ ഐഡന്റിറ്റി ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈനികരുടെ പിടിയില്‍ നിന്നും രക്ഷപെട്ട മൂന്നു കുട്ടികള്‍ അമേരിക്കയിലെത്തിയപ്പോള്‍ അവരുടെ ദുരിത കഥകള്‍ വിവരിക്കുകയുണ്ടായി.
റഷ്യുടെ ആദ്യ ആക്രമണ സമയത്ത് ഒരു ദിവസം ചില അദ്ധ്യാപകര്‍ വന്നു ഞങ്ങളെല്ലാവരും ക്രിമിയയിലേക്കു പോകണമെന്നും അവിടെ ക്ളാസുകളുണ്ടെന്നും പറഞ്ഞു.
അന്നു ഞാന്‍ വീട്ടിലേക്കു പോയപ്പോള്‍ ഇവിടെ താമസിക്കാന്‍ മാര്‍ഗ്ഗമില്ലെന്നും ക്യാമ്പിലേക്കു വരണമെന്നും പറഞ്ഞു. ഡെനീസ് എന്ന കുട്ടി പറഞ്ഞു.
ഈ ക്യാമ്പുകളില്‍ റഷ്യയെ സ്നേഹിക്കാനും അവരുടെ ദേശീയ ഗാനം പാടാനും പരിശീലിപ്പിച്ചതായി ലിസ എന്ന കുട്ടി വിശദീകരിച്ചു. ക്യാമ്പിനു ശേഷം എന്നെ ഒരു അധിനിവേശ നഗരത്തിലേക്ക് മാറ്റി.
അവിടെയുള്ള ഒരു കോളേജില്‍ പോകാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അവിടെ പീഢനങ്ങള്‍ സഹിച്ചു. ലിസ പറയുന്നു. ഡെനീസ്, ലിസ റോസ്റ്റിസ്ളോവി എന്നീ കുട്ടികളാണ് അത്ഭുതകരമായി രക്ഷപെട്ട് തിരികെ പോന്നത്.
മൂന്നു കൌമാരക്കാരും ഇപ്പോള്‍ സേവ് യുക്രൈനിന്റെ ഹോപ്പ് ആന്‍ഡ് ഹീലിംഗ് സെന്ററില്‍ പുനരധിവാസത്തിന്‍ കീഴിലാണ്.
ഇത്തരത്തില്‍ ഏകദേശം 30,000ത്തോളം കുട്ടികള്‍ റഷ്യയുടെ കസ്റ്റഡിയിലുണ്ടെന്നും അവര്‍ക്ക് റഷ്യ പുതിയ ഐഡന്റിറ്റി നിര്‍ബന്ധപൂര്‍വ്വം ഉണ്ടാക്കി റഷ്യയ്ക്കുവേണ്ടി ജീവിക്കാനും റഷ്യയെ സ്നേഹിക്കുവാനും പഠിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.