മുളക് പോഷക ഗുണത്തിലും ഔഷധ ഗുണത്തിലും മുന്നില്‍
നാം സാധാരണയായി മുളക് ഉപയോഗിക്കുന്നത് എരിവും മണവും രുചിയും പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ്. എന്നാല്‍ മുളകില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി പോഷക, ഔഷധ ഗുണങ്ങളുണ്ട്.
വിറ്റാമിന്‍ സിയുടെ ഉന്നത ശേഖരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഇന്ത്യയില്‍ മുന്നോറോളം മുളകിനങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ സുപരിചിതമായത് കാപ്സികം ഫ്രൂട്ടസെന്‍സ് എന്ന ശാസ്ത്രനാമത്തിലുള്ള കാന്താരി, വാല്‍ മുളക്, ചുനിയന്‍ മുളക്, കാപ്സികം ചൈന്‍സീസ് എന്ന ശാസ്ത്ര നാമത്തിലുള്ള നാടന്‍ പച്ച മുളകിനങ്ങളായ ചീനമുളക്, മത്തങ്ങ മുളക്, ഒടന്‍കൊല്ലി എന്നിവയാണ്.
നീര്‍വാര്‍ച്ച സൌകര്യമുള്ളതും ചെളി ഏറാത്തതുമായ കൃഷിയിടങ്ങളെയാണ് മുളക് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്.
കൃഷിക്കാലം മെയ് മുതല്‍ ഓഗസ്റ്റ് വരെയും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ്.
മറ്റു പച്ചക്കറികളെ അപേക്ഷിച്ച് പോഷക മൂല്യങ്ങള്‍ കൂടുതല്‍ മുളകില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

