അസഹനീയമായ ചൂടില്‍ ലോകം വെന്തുരുകുന്നു; ഏറ്റവും ചൂടേറിയ പതിറ്റാണ്ടെന്ന് യു.എന്‍
അസഹനീയമായ ചൂടില്‍ ലോകം വെന്തുരുകുന്നുവെന്നും ഏറ്റവും ചൂടേറിയ പതിറ്റാണ്ടാണിതെന്നും യു.എന്‍. റിപ്പോര്‍ട്ട്.
മുന്‍ കണക്കുകളെ പിന്തള്ളി 2014 മുതല്‍ 2023 വരെയുള്ളത് ഏറ്റവും ചൂടേറിയ പതിറ്റാണ്ടാണെന്ന് യുഎന്റെ ലോക കാലാവസ്ഥാ സംഘടനയുടെ വാര്‍ഷിക കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2023 ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഉഷ്ണതാപം സമുദ്രങ്ങളെ വേട്ടയാടുന്നതും ഹിമപാളികള്‍ ഉരുകിയൊലിക്കുന്നതും മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികമായെന്ന് യു.എന്‍ മേധാവി ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഭൂമി നാശത്തിന്റെ വക്കിലാണ്. അത് അതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മാറ്റങ്ങളുടെ വേഗത വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.