വൈകി കിടന്ന് എട്ട് മണിക്കൂര്‍ ഉറങ്ങിയാലും ഉറക്കത്തിന്റെ ഗുണം ലഭിക്കില്ല; പഠനം

വൈകി കിടന്ന് എട്ട് മണിക്കൂര്‍ ഉറങ്ങിയാലും ഉറക്കത്തിന്റെ ഗുണം ലഭിക്കില്ല; പഠനം

Breaking News Health

വൈകി കിടന്ന് എട്ട് മണിക്കൂര്‍ ഉറങ്ങിയാലും ഉറക്കത്തിന്റെ ഗുണം ലഭിക്കില്ല; പഠനം
ശരിയായ ഉറക്കം നമുക്ക് ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിനു നല്ലതാണെന്നുള്ള ചിന്ത പൊതുവേ എല്ലാവരും അംഗീകരിക്കുന്നുണ്ട്.

ആരോഗ്യവാനായ ഒരു വ്യക്തി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. ആവശ്യത്തിനു ഉറക്കം ലഭിക്കേണ്ടത് അമിത വണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും ആവശ്യമാണ്.

ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. അതുകൊണ്ട് വൈകി കിടന്നാലും ഉറക്കം എട്ടു മണിക്കൂര്‍ പൂര്‍ത്തിയാക്കിയാല്‍ നല്ല ഉറക്കത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വൈകി കിടന്നാല്‍ എത്ര നേരം ഉറങ്ങിയാലും നല്ല ഉറക്കത്തിന്റെ ഗുണം ലഭിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അതിനു കാരണമായി ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്, ശരീരത്തിനു ഒരു ജൈവ ഘടികാരമുണ്ട് ഇത് സൂര്യോദയത്തിനും, സൂര്യാസ്തമയത്തിനും അനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ തന്നെ ഇതനുസരിച്ച് നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

എല്ലാ ചികിത്സാ ശാസ്ത്രങ്ങളും അംഗീകരിച്ചിട്ടുള്ള ഒരു ചിട്ടയാണ് നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക എന്ന പ്രവര്‍ത്തി. ഇതാണ് ആരോഗ്യകരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നമ്മുടെ ശരീരത്തിലെ ശുദ്ധീകരണ പ്രക്രീയ പ്രധാനമായും നടത്തുന്നത് ലിവറും കിഡ്നിയുമാണ്. ലിവര്‍ രാവിലെ പുലര്‍ച്ചെ 1-3 മണിവരെയുള്ള സമയത്താണ് ഇത്തരം ശുദ്ധീകരണ പ്രക്രീയ നടത്തുന്നത്.

ശ്വാസകോശം പുലര്‍ച്ചെ 3-5 വരെയുള്ള സമയത്തും. ഇത്തരം സമയത്ത് ശരീരം പൂര്‍ണ ഉറക്കത്തിലായിരിക്കണം. വൈകി ഉറങ്ങുമ്പോള്‍ ശരീരം ആഴത്തിലെ ഉറക്കം അതായത് ഡീപ് സ്ളീപ് എന്ന അവസ്ഥയിലേക്കെത്തുവാന്‍ താമസം വരുന്നു.

ഇതിനാല്‍ തന്നെ അവയവങ്ങളുടെ ശ്വാഭാവിക ശുദ്ധീകരണ പ്രക്രീയ നടക്കുന്നില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. നേരത്തെ കിടന്നു നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ശരീരത്തിനും മനസ്സിനും ഒരുപോലെ ഊര്‍ജ്ജം നല്‍കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.