ചായ മന്‍സ ഒരു പാഴ്ച്ചെടിയല്ല; ഭക്ഷ്യയോഗ്യമായ ഔഷധ ചെടി

ചായ മന്‍സ ഒരു പാഴ്ച്ചെടിയല്ല; ഭക്ഷ്യയോഗ്യമായ ഔഷധ ചെടി

Health

ചായ മന്‍സ ഒരു പാഴ്ച്ചെടിയല്ല; ഭക്ഷ്യയോഗ്യമായ ഔഷധ ചെടി
ചുതുപ്പുകളിലും റോഡരുകിലും മറ്റും തഴച്ചു വളരുന്ന ഒരു ചെടിയാണ് ചായമന്‍സ. ഈ ചെടിവര്‍ഗ്ഗം നമുക്ക് സുപരിചിതമാണെങ്കിലും ഇതിന്റെ പേര് പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

അതിനു കാരണം ഈ ചെടികൊണ്ട് യാതൊരു പ്രയോജനവും ഇല്ലല്ലോ എന്ന മനോഭാവമാണ്. എന്നാല്‍ ചായമന്‍സയെക്കുറിച്ച് നമുക്ക് കൂടുതല്‍ മനസ്സിലാക്കാം.

വേലിപ്പത്തലായി വളര്‍ത്താന്‍ യോജിച്ച, ശീമക്കൊന്നപോലെയോ മറ്റ് കുറ്റിച്ചെടികള്‍ പോലെയോ തഴച്ചു വളരുന്ന ഒരു ചെടിയാണ് ചായമന്‍സ. ഏതു തരം മണ്ണിലും ഏതു കാലാവസ്ഥയിലും കാര്യമായ പരിചരണമില്ലാതെതന്നെ ധാരാളം ഇലകളോടെ പടര്‍ന്നു വളരുന്നു.

ഈ ചെടിയുടെ ഉത്ഭവം മെക്സിക്കോ ആയതിനാല്‍ മെക്സിക്കന്‍ ചീരയെന്നും അറിയപ്പെടുന്നു. അമേരിക്കന്‍ നാടുകളിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ചായമന്‍സ.

ഓര്‍മ്മക്കുറവിനും, ബുദ്ധി ശക്തിക്കും ഗുണപ്രദമായ ഒരു സമീകൃത ആഹാരസാധനമാണ്. ചീര, മുരിങ്ങ കറിവെയ്ക്കുന്നതുപോലെ കറിവെയ്ക്കാന്‍ കഴിയും.

മരച്ചീനി ഇലകളോടു സാമ്യമുള്ള ചായമന്‍സയുടെ ഇലയ്ക്കു കട്ട് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് അരിഞ്ഞുണങ്ങിയശേഷം വെള്ളത്തില്‍ 20 മിനിറ്റ് തിളപ്പിച് ആ വെള്ളം ഊറ്റിക്കളഞ്ഞതിനുശേഷം ഉപയോഗിക്കുക.

വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബോഫ്ളോറിന്‍ എന്നിങ്ങനെ നിരവധി പോഷകങ്ങളാല്‍ സമൃദ്ധമാണിത്. വൃക്കരോഗങ്ങളെ പ്രതിരോധിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും ഉത്തമമാണിത്.