മനുഷ്യര്‍ക്ക് അപ്പുറമുള്ള ഇന്ദ്രിയ ശേഷികള്‍ പൂച്ചകള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍
മനുഷ്യര്‍ക്ക് അദൃശ്യമായ ചലനങ്ങള്‍, ശബ്ദങ്ങള്‍, വൈബ്രേഷനുകള്‍ തുടങ്ങിയ പരിസ്ഥിതിയിലുള്ള ചില ഉത്തേജനങ്ങള്‍ പൂച്ചകള്‍ക്കു മുനസ്സിലാക്കാന് കഴിയുമെന്നു ഗവേഷകര്‍.
ഈ കഴിവുകളായിരിക്കാം പണ്ടുമുതലേ പൂച്ചകള്‍ പ്രേതങ്ങളെക്കണ്ട് പ്രതികരിക്കുന്നു എന്ന് ആളുകള്‍ തെറ്റായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്നത്.
മനുഷ്യര്‍ക്ക് അപ്പുറമുള്ള ഇന്ദ്രിയ ശേഷികള്‍ പൂച്ചകള്‍ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ പ്രത്യേകതയാണ് അവയെ നിഗൂഢത നിറഞ്ഞ മൃഗങ്ങളാക്കുന്നത്.
രാത്രി യാമങ്ങളില്‍ പോലും പൂച്ചയ്ക്ക് വളരെ കുറഞ്ഞ വെളിച്ചത്തില്‍ കാഴ്ചകള്‍ കാണാന്‍ സാധിക്കും.
അതായത് മനുഷ്യന് കഴിയുന്നതിനേക്കാള്‍ ആറ് മടങ്ങ് മങ്ങിയ വെളിച്ചവും സൂഷ്മമായ ചലനങ്ങളും എല്ലാം അവയ്ക്ക് തിരിച്ചറിയാന്‍ കഴിയും. കേള്‍വി ശക്തിയും അതുപോലെതന്നെയാണ്.
മനുഷ്യന്റെ കേള്‍വിക്ക് അപ്പുറമുള്ള ശബ്ദങ്ങള്‍ പൂച്ചകള്‍ ശ്രവിക്കുന്നു. ദൂരെയുള്ള ചെറുപ്രാണികള്‍, എലികള്‍ ഇവയുടെയൊക്കെ ശബ്ദങ്ങള്‍ക്കൊപ്പം ഉയര്‍ന്ന പിച്ചിലുള്ള ശബ്ദങ്ങളൊക്കെ ഇവയുടെ ശ്രദ്ധയില്‍പ്പെടുന്നു.
അതുപോലെ പൂച്ചയുടെ മീശയ്ക്ക് ചെറിയ വായു പ്രവാഹങ്ങള്‍ തിരിച്ചറിയാനും പ്രകൃതിയിലെ ചില രാസ പ്രവാഹങ്ങള്‍ തിരിച്ചറിയാനും കഴിയും. അപ്ളൈഡ് ആനിമല്‍ ബിഹേവിയറിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

