ബെഥേല്‍ ഗോസ്പല്‍ അസ്സംബ്ലി ജനറല്‍ കണ്വന്‍ഷന്‍ 2016 ജനുവരി 14-17 വരെ

Breaking News Convention

ബെഥേല്‍ ഗോസ്പല്‍ അസ്സംബ്ലി ജനറല്‍ കണ്വന്‍ഷന്‍ 2016 ജനുവരി 14-17 വരെ
പത്തനാപുരം : ബെഥേല്‍ ഗോസ്പല്‍ അസ്സംബ്ലി 26-മത് ജനറല്‍ കണ്വന്‍ഷനും ദ്വിവത്സര കോണ്‍ഫറന്‍സും 2016 ജനുവരി 14 വ്യാഴം മുതല്‍ 17 ഞായര്‍ വരെ പത്തനാപുരം ബെഥേല്‍ കണ്വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.

 

25 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആകമാനം പടര്‍ന്നു കിടക്കുന്ന സഭയുടെ ആയിരങ്ങള്‍ പങ്കെടുക്കുന്ന പത്തനാപുരത്തെ ഏറ്റവും വലിയ ആത്മീയ സംഗമം ആയ ഈ മഹായോഗത്തിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ എം അനിയന്റെ നേതൃത്വത്തില്‍ വിവിധ സെക്ഷന്‍ പ്രസ്ബിറ്റര്‍മാരുടെ ചുമതലയില്‍ നടന്നു വരുന്നു.
“കര്‍ത്താവിന്റെ വരവ്” എന്നതാണ് ഈ കണ്വന്‍ഷന്റെ ചിന്താവിഷയം. ഈ വിഷയത്തോടു ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലൂന്നിയുള്ള ക്ലാസ്സുകളും സന്ദേശങ്ങളും ഈ യോഗങ്ങളില്‍ കര്‍ത്തൃദാസന്മാരായ അനില്‍ കൊടിത്തോട്ടം, ഷാജി യോഹന്നാന്‍ , സജി ലൂക്കോസ്, ജോര്‍ജ്ജ് പി. ചാക്കോ, വിത്സന്‍ പി. ജോജ്ജ് തുടങ്ങിയവര്‍ നല്‍കുന്നതായിരിക്കും.
വ്യാഴാഴ്ച രാവിലെ 10.30ന് ശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനത്തോടെ ആരംഭിക്കുന്ന യോഗം ഞായറാഴ്ച സഭാ യോഗത്തോടും കര്‍ത്തൃമേശയോടുംകൂടി സമാപിക്കും. പകല്‍ മീറ്റിംഗുകളില്‍ പാസ്റ്റര്‍മാരായ ജെ. ജോണ്‍ , അലക്സാണ്ടര്‍ ഉമ്മന്‍ , സി.കെ. മാത്യു, എ.ജെ. ചാക്കോ തുടങ്ങിയവര്‍ ശുശ്രൂഷിക്കും.

 

ശനിയാഴ്ച രാവിലെ 9 മണിക്ക് സ്നാന ശുശ്രൂഷയും 10 മണിക്ക് സഹോദരി സമ്മേളനവും നടക്കും. സഹോദരി സമ്മേളനത്തില്‍ മിസ്സിസ് ഗ്രേസ് ഉമ്മന്‍ മുഖ്യ സന്ദേശം നല്‍കും. സഹോദരിമാരായ വത്സമ്മ മാത്യു, സൂസന്‍ അനിയന്‍ , എലിസബത്ത് തങ്കച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഉച്ചയ്ക്ക് 3 മുതല്‍ സഭയുടെ സണ്ടേസ്കൂള്‍ ‍-യുവജന സമ്മേളനം നടക്കും. പസ്റ്റര്‍മാരായ ബിജു മാത്യു, ഷിജു സി.ആര്‍ ., ബോവസ്, രാജീവ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഓരോ രണ്ടു വര്‍ഷം കൂടുമ്പോള്‍ സഭയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പതിവ് അനുസരിച്ച് സാഭയുടെ ദ്വിവത്സര കോണ്‍ഫറന്‍സും അടുത്ത രണ്ടു വര്‍ഷത്തേക്ക് സഭയുടെ വിവിധ തലങ്ങളിലേക്കും, സണ്ടേസ്കൂള്‍ ‍-യുവജന പ്രവര്‍ത്തനങ്ങളുടെ നേതൃത്വ സ്ഥാനത്തേക്കും, സഹോദരീ വിഭാഗത്തിനും ഉള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും ഈ യോഗത്തില്‍ വച്ചായിരിക്കും.

 

സഭയുടെ ഓവര്‍സീയര്‍ റവ. ഡോ. ജോയി പി. ഉമ്മന്‍ ഉത്ഘാടനം ചെയ്യുന്ന ഈ മഹായോഗങ്ങളില്‍ പത്തനാപുരം ലോഗോസ് മ്യൂസിക്ക് സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published.