37 അസ്സീറിയന്‍ ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു

Breaking News Global Middle East

37 അസ്സീറിയന്‍ ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു
ബെയ്റൂട്ട് : തടവിലാക്കിയിരുന്ന 37 അസ്സീറിയന്‍ ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിട്ടയച്ചു.

 

വടക്കു കിഴക്കന്‍ സിറിയയില്‍നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയ 200 അസ്സീറിയന്‍ ക്രൈസ്തവരില്‍ 37 പേരെയാണ് കഴിഞ്ഞ ദിവസം ഭീകരര്‍ വിട്ടയച്ചത്. തടവിലുണ്ടായിരുന്നവരില്‍ 50 വയസ്സിനു മുകളിലുണ്ടായിരുന്നവരെയാണ് ഐ.എസ്. വിട്ടയച്ചത്.

 

ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ സംഘടനയുടെ ശ്രമഫലമായാണ് ഇവര്‍ക്ക് മോചനം സാദ്ധ്യമായത്. ടെല്‍താമെറില്‍ തിരിച്ചെത്തിയ സംഘാംഗങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നു സംഘടന അറിയിച്ചു.

 

എന്നാല്‍ മോചന ദ്രവ്യം നല്‍കിയതിനെത്തുടര്‍ന്നാണ് മോചനം ലഭിച്ചതെന്നും വാര്‍ത്തകളുണ്ട്. എന്തായാലും ദൈവപ്രവര്‍ത്തി നടന്നതിനാല്‍ ദൈവത്തിനു സ്തോത്രം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.