ആഗോള ക്രൈസ്തവ സഭാ സമ്മേളനം സമാപിച്ചു
തിരാന: ഗ്ലോബല്‍ ക്രൈസ്തവ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള ക്രൈസ്തവ സഭാ സമ്മേളനം അല്‍ബേനിയായില്‍ നടന്നു.
നവംബര്‍ 3,4 തീയതികളില്‍ നടന്ന യോഗത്തില്‍ വത്തിക്കാന്‍ മുതല്‍ വെനസ്വേല വരെയുള്ള രാഷട്രങ്ങളിലെ 145 പ്രമുഖ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ സംബന്ധിക്കുകയുണ്ടായി. ക്രൈസ്തവ സഭകള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, പീഢനങ്ങളെക്കുറിച്ചും വിപുലമായ ചര്‍ച്ചകള്‍ക്കു യോഗം വേദിയായി.
കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ്, സുവുശേഷ വിഹിത സഭകള്‍ , പെന്തക്കോസ്തു സഭകള്എന്നീ വിഭാഗങ്ങളില്‍പ്പെട്ട സഭാ നേതാക്കളാണ് അല്‍ബേനിയായിലെ തിരാനയില്‍ സമ്മേളിച്ചത്. അല്‍ബേനിയന്‍ പ്രസിഡന്റും യോഗത്തില്‍ പങ്കെടുത്തു. ലോകത്ത് മില്യണ്‍ കണക്കിന് ക്രൈസ്തവര്‍ വിവിധ രാജ്യങ്ങളില്‍ കടുത്ത വിവേചനങ്ങളും, അതിക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴത്തെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലോകത്തിനുതന്നെ ഭീഷണിയാണ്. ഇറാക്ക്, സിറിയ, ഇന്ത്യ, പാക്കിസ്ഥാന് , ക്യൂബ, മ്യാന്മര് , സുഡാന് , ഇറാന് , അള്‍ജീറിയ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ വന്‍ തോതില്‍ ആക്രമിക്കപ്പെടുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ , നാടു കടത്തല്‍ , ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ പീഢനങ്ങള്‍ക്കു ക്രൈസ്തവര്‍ വിധേയരാകുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ പ്രസ്താവിച്ചു. പെന്തക്കോസ്തല്‍ വേള്‍ഡ് ഫെലോഷിപ്പ് പ്രതിനിധി റവ. ഡോ. ഡേവിഡ് വെത്സ് മുഖ്യ പ്രസംഗകരിലൊരാളായിരുന്നു.

