ഉറക്കമുണര്‍ന്നാലുടന്‍ ഫോണിലാണോ നോട്ടമെങ്കില്‍ സൂക്ഷിക്കുക
ഇന്ന് നിത്യ ജവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണമാണ് മൊബൈല്‍ ഫോണ്‍. അര്‍ദ്ധ രാത്രി വരെ ഫോണില്‍ ചിലവഴിച്ചശേഷം രാവിലെ ഉണര്‍ന്നാലുടന്‍ ഫോണിലാണ് ചിലര്‍ സമയം ചിവവഴിക്കുന്നത്.
ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് വിദഗ്ദ്ധര്‍. ചില പാര്‍ശ്വ ഫലങ്ങള്‍ നമ്മെ ബാധിക്കും. ഉറക്കമുണര്‍ന്നാലുടന്‍ ഫോണില്‍ നോക്കിക്കൊണ്ടിരുന്നാല്‍ തലച്ചേറിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് ഏറ്റവും സുപ്രധാനമായ ആരോഗ്യ പ്രശ്നം.
ഇത് നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ ബാധിക്കും. ഉല്‍ക്കണ്ഠയും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കും.
ഉദാഹരണത്തിന് നാം ആദ്യം ഫോണില്‍ കാണുന്നത് ദുരന്ത വാര്‍ത്തകളോ നെഗറ്റീവ് വാര്‍ത്തകളോ ആയിരിക്കും. അത് ദിവസം മുഴുവന്‍ നമ്മെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കും.
അമിതമായി സ്ക്രീനില്‍ നോക്കുന്നത് മെലറ്റോണിന്‍ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുന്നു. മെലറ്റോണിന്‍ ഹോര്‍മോണ്‍ ആണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്.
അടുത്തതായി കാഴ്ച ശക്തിയെ ബാധിക്കും. കണ്ണിനെ ആയാസപ്പെടുത്തുന്നതുമൂലം തലവേദന അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
അതുപോലെ ഫോണ്‍ അഡിക്റ്റ് ആകാന്‍ സാദ്ധ്യതയുമുണ്ട്. മറ്റൊന്നിലും ശ്രദ്ധിക്കാതെ ഫോണില്‍ ശ്രദ്ധിക്കുന്നു.

